തന്റെ ഫിഫ ലോകകപ്പ് മഹത്വം അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടതിന് തന്റെ മുൻ ഫുട്ബോൾ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്നിനെതിരെ ആഞ്ഞടിച്ച് അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസി രംഗത്ത് . എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ മെസി, അർജന്റീനയുടെ ക്യാപ്റ്റനായും ഖത്തറിലെ ടൂർണമെന്റിലെ മികച്ച കളിക്കാരനെന്ന നിലയിലും ലോകകപ്പ് സ്വന്തമാക്കുകയും തന്റെ ഏറെ നാളത്തെ അഭിലാഷം സാക്ഷാത്കരിക്കുകയും ചെയ്തു.
ഓൾഗയുമായുള്ള തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു, മുഴുവൻ അർജന്റീനിയൻ ടീമിലെയും ലോകകപ്പ് ജേതാവായി ആഘോഷിക്കപ്പെടാത്ത ഒരേയൊരു കളിക്കാരൻ താനാണെന്ന്. ടൂർണമെന്റിന്റെ ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്ന് മെസി വെളിപ്പെടുത്തി.
“ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഫ്രാൻസ് 2018 ൽ ജയിച്ചപ്പോൾ അവരുടെ യാത്രയിൽ ഞങ്ങളെ പരാജയപെടുത്തിയിരുന്നു. ഇത്തവണ ഫ്രാൻസ് ലോകകപ്പ് നേടാത്തത് ഞങ്ങളുടെ തെറ്റാണ്. എന്റെ ടീമിലെ 25 പേർക്കും അംഗീകാരം കിട്ടി. അതൊന്നും ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ ഞാനാണ്. അവരുടെ കണ്ണിൽ അത് ശരി ആയിരിക്കും” മെസ്സി ഓൾഗയോട് അഭിമുഖത്തിൽ പറഞ്ഞു.
Read more
പിഎസ്‌ജിയിൽ തനിക്ക് മികച്ച സമയം ഇല്ലായിരുന്നുവെന്നും അതിനാൽ തന്നെയാണ് ലോകകപ്പ് നേടിയ ശേഷം ക്ലബ് വിട്ടതെന്നും താരം വെളിപ്പെടുത്തി. ലോകകപ്പ് നേടിയ ശേഷം മെസി ക്ലബ്ബിൽ തിരിച്ചെത്തിയപ്പോൾ ഒരു വീഡിയോ പി.എസ്.ജി ആ സമയം പോസ്റ്റ് ചെയ്തിരുന്നു.