ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ നിര്‍ണ്ണായക ഫൈനലില്‍ ഇരുടീമും ഗോളടിക്കാതെ ആദ്യ പകുതി പൂര്‍ത്തിയാക്കി. രണ്ടു ടീമും മികച്ച കളിയാണ് പുറത്തെടുത്തത്. കേരളം മദ്ധ്യനിരയില്‍ സഹല്‍ ഇല്ലാതെയാണ് മത്സരത്തിനിറങ്ങിയത് ലൂണ ടീമിലെത്തി. സഹലിന് പകരക്കാരനായി കെ.പി.രാഹുലിനെയാണ് ടീമില്‍ ഇറക്കിയത്.
Read more
ആദ്യപകുതിയില്‍ കേരളാബ്‌ളാസ്‌റ്റേഴ്‌സിന്റെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. പൊസഷനിലും പാസിംഗിലും ബ്‌ളാസ്‌റ്റേഴ്‌സ് മികച്ചു നിന്നു. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് വസ്‌ക്കസിന്റെ ഒരു ഷോട്ട് ബാറില്‍ തട്ടിത്തെറിക്കുന്നത് അവിശ്വസനയീയതയോടെയാണ് ആരാധകര്‍ കണ്ടത്. വലതു ഖബ്ര മറിച്ചു നല്‍കിയ പന്തില്‍ വക്‌സ്‌കസ് തൊടുത്ത അടി കട്ടിമണിയെ കീഴടക്കിയെങ്കിലും ബാറില്‍ തട്ടിത്തെറിച്ചു. മറുവശത്ത് കേരളത്തിന്റെ ഹാഫില്‍ കിട്ടിയ ഒരു ഫ്രീകിക്കില്‍ സീവേരിയോ തൊടുത്ത ഫ്രീ ഹെഡ്ഡര്‍ ബ്‌ളാസ്‌റ്റേഴ്‌സ് കീപ്പര്‍ ഗില്‍ തകര്‍പ്പന്‍ സേവ് നടത്തി. ആദ്യപകുതിയില്‍ ഓഗ്ബച്ചേയെ കേരള പ്രതിരോധം നന്നായി പൂട്ടിയപ്പോള്‍ മറുവശത്ത് ലൂണയെയും വസ്‌ക്കസിനെയും മികച്ച രീതിയില്‍ ഹൈദരാബാദ് തടഞ്ഞു.