ഐഎസ്എൽ 11 ആം സീസണ് കിക്കോഫ്; ആവേശത്തോടെ ഫുട്ബോൾ ആരാധകർ

ഈ വർഷം നടക്കാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11ആം സീസൺ സെപ്റ്റംബർ 13 ആം തിയതി ആരംഭിക്കും. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ആയ മോഹൻ ബ​ഗാൻ‌ സൂപ്പർ ജയന്റ്സും ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മത്സരം കൊൽക്കത്തയിൽ വെച്ചാണ് നടക്കുന്നത്.

കേരളം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണ ദിനമായ സെപ്റ്റംബർ 15 ആം തിയതി ആണ് നടത്തുന്നത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിയാണ് എതിരാളികൾ. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച വെച്ച ടീം ആണ് കേരളം ബ്ലാസ്റ്റേഴ്‌സ്. പക്ഷെ ആ മികവ് അവസാനം വരെ നിലനിർത്താൻ താരങ്ങൾക്ക് സാധിക്കാതെ പോയിരുന്നു.

ഇത്തവണ ബ്ലസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നത് മൈക്കൽ സ്‌റ്റാറേ എന്ന പുതിയ പരിശീലകനാണ്. കഴിഞ്ഞ സീസണുകളിൽ ടീമിന്റെ മികച്ച പ്രകടനത്തിന്റെ കാരണം മുൻ പരിശീലകനായ ഇവാൻ വുകോമനോവിക്കിന്റെ മികവ് കൊണ്ടായിരുന്നു. ടീമിലെ താരങ്ങൾ തമ്മിൽ സൗഹൃദം സൃഷ്ട്ടിച്ച് ആ ഇമ്പാക്ട് കളിക്കളത്തിൽ പ്രയോജനപ്പെടുത്തുക ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ഈ സീസണിലെ പുതിയ പരിശീലകന്റെ പ്രധാന ഉത്തരവാദിത്തവും ഇത് തന്നെ ആണ്.

മൂന്നു തവണ ഫൈനലിസ്റ്റ് ആയി കപ്പിന്റെ തൊട്ടരികിൽ വന്നിട്ടും അത് നേടാൻ താരങ്ങൾക്ക് സാധിച്ചിരുന്നില്ല. ആദ്യഘട്ട മത്സരങ്ങൾ ഡിസംബർ 30 വരെയാണ് നടക്കുന്നത്. രണ്ടാം ഘട്ടത്തിലെ മത്സരങ്ങളുടെ പട്ടിക സൂപ്പർ കപ്പിന് ശേഷം ജനുവരി ആദ്യം പ്രഖ്യാപിക്കും. ഈ സീസണിൽ 13 ടീമുകളാണ് മത്സരിക്കുന്നത്. ഐ ലീ​ഗിൽ നിന്ന് സ്ഥാനം ലഭിച്ച മുഹമ്മദൻസ് കൂടെ ഐഎസ്എല്ലിൽ യോഗ്യത നേടി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം