ഈ വർഷം നടക്കാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11ആം സീസൺ സെപ്റ്റംബർ 13 ആം തിയതി ആരംഭിക്കും. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ആയ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മത്സരം കൊൽക്കത്തയിൽ വെച്ചാണ് നടക്കുന്നത്.
കേരളം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണ ദിനമായ സെപ്റ്റംബർ 15 ആം തിയതി ആണ് നടത്തുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച വെച്ച ടീം ആണ് കേരളം ബ്ലാസ്റ്റേഴ്സ്. പക്ഷെ ആ മികവ് അവസാനം വരെ നിലനിർത്താൻ താരങ്ങൾക്ക് സാധിക്കാതെ പോയിരുന്നു.
ഇത്തവണ ബ്ലസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നത് മൈക്കൽ സ്റ്റാറേ എന്ന പുതിയ പരിശീലകനാണ്. കഴിഞ്ഞ സീസണുകളിൽ ടീമിന്റെ മികച്ച പ്രകടനത്തിന്റെ കാരണം മുൻ പരിശീലകനായ ഇവാൻ വുകോമനോവിക്കിന്റെ മികവ് കൊണ്ടായിരുന്നു. ടീമിലെ താരങ്ങൾ തമ്മിൽ സൗഹൃദം സൃഷ്ട്ടിച്ച് ആ ഇമ്പാക്ട് കളിക്കളത്തിൽ പ്രയോജനപ്പെടുത്തുക ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ഈ സീസണിലെ പുതിയ പരിശീലകന്റെ പ്രധാന ഉത്തരവാദിത്തവും ഇത് തന്നെ ആണ്.
Read more
മൂന്നു തവണ ഫൈനലിസ്റ്റ് ആയി കപ്പിന്റെ തൊട്ടരികിൽ വന്നിട്ടും അത് നേടാൻ താരങ്ങൾക്ക് സാധിച്ചിരുന്നില്ല. ആദ്യഘട്ട മത്സരങ്ങൾ ഡിസംബർ 30 വരെയാണ് നടക്കുന്നത്. രണ്ടാം ഘട്ടത്തിലെ മത്സരങ്ങളുടെ പട്ടിക സൂപ്പർ കപ്പിന് ശേഷം ജനുവരി ആദ്യം പ്രഖ്യാപിക്കും. ഈ സീസണിൽ 13 ടീമുകളാണ് മത്സരിക്കുന്നത്. ഐ ലീഗിൽ നിന്ന് സ്ഥാനം ലഭിച്ച മുഹമ്മദൻസ് കൂടെ ഐഎസ്എല്ലിൽ യോഗ്യത നേടി.