ഇന്ത്യൻ സൂപ്പർ ലീഗ് 11 ആം സീസണിൽ ആദ്യ മത്സരം സമനിലയിൽ അവസാനിപ്പിച്ച് മോഹൻ ബഗാൻ സൂപ്പർ ജയ്ൻസ്റ്റും, മുംബൈ സിറ്റി എഫ്സിയും. ഇരുടീമുകളും 2-2 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ആയ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി പകരം വീട്ടാൻ മോഹൻ ബഗാൻ താരങ്ങൾക്ക് സാധിക്കാതെ പോയി.
മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയത് മുംബൈ സിറ്റി തന്നെയായിരുന്നു. ആദ്യ പകുതിയിൽ ഒരുപാട് മികച്ച മുന്നേറ്റങ്ങൾക്ക് മുംബൈ സിറ്റി ശ്രമിച്ചെങ്കിലും മോഹൻ ബഗാൻ ഡിഫൻഡറുമാരുടെയും ഗോൾ കീപ്പറിന്റെയും മുൻപിൽ അടിയറവ് പറയുകയായിരുന്നു. മത്സരത്തിന്റെ 9 ആം മിനിറ്റിൽ മുംബൈ വഴങ്ങിയ സെൽഫ് ഗോളിലൂടെയാണ് മോഹൻ ബഗാൻ ലീഡ് ചെയ്യ്തത്. പിന്നീട് 28 ആം മിനിറ്റിൽ മോഹൻ ബഗാൻ താരം റോഡ്രിഗസിന്റെ മികവിൽ വീണ്ടും ഒരു ഗോൾ കൂടെ നേടുകയായിരുന്നു.
ഒന്നാം പകുതി അവസാനിച്ചപ്പോൾ 2 ഗോളുകളുമായി മോഹൻ ബഗാൻ ലീഡ് ചെയ്യ്തിരുന്നു. രണ്ടാം പകുതിയിൽ രാജകീയ തിരിച്ച് വരവാണ് മുംബൈ സിറ്റി നടത്തിയത്. 71 ആം മിനിറ്റിൽ മുൻപ് സെൽഫ് ഗോൾ അടിച്ച താരമായ ടൈറി മുംബൈക്ക് വേണ്ടി ഗോൾ നേടുകയായിരുന്നു. തുടർന്ന് മുംബൈ താരമായ തേർ ക്രൗമ മത്സരത്തിന്റെ അവസാന നിമിഷമായ 90 ആം മിനിറ്റിൽ ഒരു ഗോൾ കൂടെ നേടുകയും ചെയ്യ്തു. ഇതോടെ കളി സമനിലയിൽ അവസാനിച്ചു. സെൽഫ് ഗോൾ ഇല്ലായിരുന്നെങ്കിൽ ഈ സീസണിലെ ആദ്യ ജയം മുംബൈ സിറ്റി കൊണ്ട് പോകുമായിരുന്നു. നാളെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സിയും, ചെന്നൈ എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.