ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളത്തിന് ഇത്തവണയും കിരീടം നേടാനായില്ല. അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ബ്‌ളാസ്‌റ്റേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഹൈദരാബാദ് എഫ്‌സി കിരീടം ചൂടി. ഐഎസ്എല്ലില്‍ ഹൈദരാബാദ് ആദ്യ കിരീടം നേടിയപ്പോള്‍ മൂന്നാം തവണയും കേരളം ഫൈനലില്‍ കീഴടങ്ങി.
ബ്ലാസ്റ്റേഴ്സിന്‍റെ പരാജയത്തില്‍ മഞ്ഞപ്പട ദുഃഖിതരാണെങ്കിലും പ്രിയ ടീമിന്‍റെ പോരാട്ടവീര്യത്തെ അവര്‍ കുറച്ച് കാണുന്നില്ല. സോഷ്യല്ർ മീഡിയയില്‍ മലയാളക്കരയുടെ സ്വന്തം ടീമിന് ആശ്വാസ വാക്കുകള്‍ വാരിവിതറുകയാണ് ആരാധകര്‍.
സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍
സീസണ്‍ തുടങ്ങിയപ്പോള്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ എത്തണമെന്നായിരുന്നു ആഗ്രഹം ..അത് സാധിച്ചു.. പിന്നീട് കടങ്ങള്‍ വീട്ടണമെന്നായി .. അതും സാധിച്ചു .. അപ്പൊ ദേ വീണ്ടും ആദ്യ നാലില്‍ എത്തണമെന്നായി ., ദേ അതും കിട്ടി .. അപ്പൊ പിന്നെ ഫൈനലില്‍ കയറണമെന്നൊരു മോഹം .. ആശാന്‍ അതും സാധിച്ചു തന്നു. പിന്നെ കപ്പിലായി നോട്ടം .. പക്ഷെ അത് മാത്രം കിട്ടിയില്ല. സാരല്യ.. ഇത്രേം സാധിച്ചില്ലേ… സന്തോഷം മാത്രം .. പന്ത് ഇനിയും ഉരുളും .. നമ്മള്‍ കൂടെ തന്നെയുണ്ടാകും ..നന്ദി ഇവാന്‍ ..നന്ദി….
എന്നും നല്ല കളി കളിച്ചു. പോസിറ്റീവ് ഗെയിം കളിച്ചു. ഫൈനലിലും.. ഭാഗ്യം ഉണ്ടായില്ല. കോച്ച് വളരെ മിടുക്കന്‍ തന്നെ. എന്നാലും ഒരു ചോദ്യം ചോദിച്ചു പോകുന്നു. ടീമിന് ഒരു ടൈ ബ്രേക്കര്‍ പ്ലാന്‍ ഉണ്ടായിരുന്നില്ലേ. സങ്കടം ഉണ്ട്.
കഴിഞ്ഞ കാലങ്ങളില്‍ Rcb ക്ക് എന്ത് സംഭവിച്ചോ അത് തന്നെ മറ്റൊരു കായിക രംഗത്ത് ബ്ലാസ്റ്റേഴ്സിന് സംഭവിച്ചു. പതില്‍ മടങ്ങു ശക്തരായി ബ്ലാസ്റ്റേഴ്സ് തീരികെ വരും…. ഒരു ജനത കൂടെയുണ്ട്..
നിര്‍ഭാഗ്യത്തിന്റെ രാജാക്കന്മാര്‍ ആണവര്‍.. Cricket ല്‍ സൗത്താഫ്രിക്കയെ പോലെ.. 2014 ല്‍ അവസാന നിമിഷം ഗോള്‍ വഴങ്ങി വീണു.. 2016 ല്‍ സ്വന്തം മണ്ണില്‍ ഷൂട്ടൗട്ടില്‍ വീണു.. 2022 ല്‍ 2014 ലെയും 2016 ലെയും നിര്‍ഭാഗ്യം ഒരുമിച്ച് വന്ന് തോറ്റു.. അവസാന മിനുറ്റുകളില്‍ ഗോളും വഴങ്ങി ഷൂട്ടൗട്ടില്‍ പോയി വീണിരിക്കുന്നു.. ഹതഭാഗ്യര്‍ എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞ് പോകും.
തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്ക് നീങ്ങിയ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍. ISL ഇപ്പോ നടക്കാറുണ്ടോ എന്ന് തോന്നിയ വര്‍ഷങ്ങള്‍. ആ കളികള്‍ക്ക് തന്നെ ഒരു ഹരവും തോന്നാത്ത വിരസത. അങ്ങനെയൊരു ടീമിനെ കളിക്കണമെന്നും വിജയിക്കണമെന്നും പഠിപ്പിച്ച ആശാന്‍. ഫൈനലെന്ന സ്വപ്നങ്ങള്‍ക്ക് ചിറക് വെപ്പിച്ചയാള്‍. കളിയുടെ സൗന്ദര്യം തിരികെയെത്തിച്ച ആള്‍. ഒരിക്കല്‍ കൂടി കേരള ഫുട്‌ബോള്‍ കാണികളെ ആവേശത്തിലേക്കെത്തിച്ചയാള്‍. കലാശപ്പോരാട്ടത്തില്‍ പെനാല്‍ട്ടിയില്‍ കാലിടറിയെങ്കിലും, അഭിമാനമാണീ ആശാന്‍
കാത്തിരുന്ന കിരീടത്തിനു ചുണ്ടിനുമിടയില്‍ ഹൃദയമിടിപ്പിന്‍ താളം അവര്‍ക്കായി പകുത്തുനല്‍കി. പലവട്ടം ഇടറി വീണ വഴിയില്‍ ആ പടവില്‍ നിര്‍ഭാഗ്യത്തിന്റെ മേലൊപ്പു ചാര്‍ത്തി അവര്‍ മടങ്ങുന്നു. വരും തിരികെ വരും. അത്രമേല്‍ മോഹിപ്പിച്ച ആ കിരീടം അവര്‍ ഒരിക്കല്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തിക്കും.
ഞങ്ങള്‍ക്കു വേണ്ടി പൊരുതിയ താരങ്ങളെ എന്നും സ്‌നേഹത്തോടെ. തോറ്റതില്‍ സങ്കടമില്ല നമിക്കുന്നു നിങ്ങളെ. പൊരുതി തോല്ക്കുന്നത് എന്നും അഭിമാനമാണ് മലയാളികള്‍ക്ക്. പുതിയ സ്വപ്നങ്ങളുമായി 2023
Read more
പൊരുതി തോറ്റാല്‍ പോട്ടേന്ന് വെക്കണം. നിര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍. കാത്തിരിക്കും Blasters ന്റെ ദിനത്തിനായി …