ഐഎസ്എല്‍ 2023-24: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമല്ലാത്ത മലയാളി താരങ്ങള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ തിളങ്ങിയ മലയാളി താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമല്ലാത്ത നിരവധി മലയാളി താരങ്ങള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വിവിധ ക്ലബുകളില്‍ ഉണ്ട്. അത്തരത്തില്‍ നിലവില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമല്ലാത്ത വിവിധ ക്ലബുകളിലുള്ള അഞ്ചു താരങ്ങളിലേക്ക് ഉറ്റുനോക്കാം.

Sahal receives warm welcome from Mohun Bagan fans, Sahal receives warm  welcome from Mohun Bagan fans, kerala blasters, transfer, isl

സഹല്‍ അബ്ദുള്‍ സമദ്

പയ്യന്നൂര്‍ കോളേജിന്റെ മൈതാനത്തുനിന്ന്  ഇന്ത്യന്‍ ഫുട്‌ബോളിലെ മിന്നും താരമെന്ന നിലയിലേക്കുയര്‍ന്നുവന്ന താരമാണ് സഹല്‍ അബ്ദുള്‍ സമദ്. 2018 സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്നു സഹല്‍. ആദ്യ മത്സരം മുതല്‍ 92 മത്സരങ്ങളാണ് സഹല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച പ്രീതം കോട്ടലിന്റെ നേട്ടം കഴിഞ്ഞ ഒന്‍പതു സീസണുകളുടേതാണ്. എന്നാല്‍ വെറും അഞ്ചു സീസണുകള്‍കൊണ്ടാണ് 92 മത്സരങ്ങള്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി സഹല്‍ കളിച്ചത് എന്നത് വിസ്മയിപ്പിക്കുന്ന വസ്തുതയാണ്. ഇതുവരെ പത്തുഗോളുകളും ടീമിനായി സഹല്‍ നേടി. പത്താം സീസണിന് മുന്നോടിയായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജൈന്റ്‌സുമായി കരാര്‍ ഒപ്പിട്ട താരത്തിന്റെ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്നുള്ള പിന്‍വാങ്ങല്‍ ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു.

ISL: Ashique Kuruniyan hopes to become better player with ATK Mohun Bagan

ആഷിക് കുരുണിയന്‍

മലബാറിന്റെ അഭിമാനതാരമാണ് ആഷിക്. മലപ്പുറം ജില്ലയില്‍ ജനിച്ച ആഷിക് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭ സീസണ്‍ മുതല്‍ ലീഗിന്റെ ഭാഗമാണ് താരം. 2017 മുതല്‍ തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ പുനെ സിറ്റി എഫ്സിയുടെ സീനിയര്‍ ടീമിന്റെ ഭാഗമായിരുന്ന താരം ഇരുപത്തിയാറു മത്സരങ്ങള്‍ ടീമിനായി കളിക്കുകയും മൂന്നു ഗോളുകള്‍ നേടുകയും ചെയ്തു.

2019 മുതല്‍ മൂന്നു സീസണുകളിലായി ബെംഗളൂരു എഫ്സിക്കൊപ്പം മുപ്പത്തിയാറു മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവക്കുകയും രണ്ടു ഗോളുകള്‍ നേടുകയും ചെയ്തു. 2022-23 സീസണില്‍ താരം എടികെ മോഹന്‍ ബഗാനിലേക്ക് കുടിയേറിയ താരം ഇപ്പോഴും ടീമിന്റെ ഭാഗമാണ്.

ISL - Emami East Bengal In Advance Talks With VP Suhair

സുഹൈര്‍ വിപി

പാലക്കാട് സ്വദേശിയായ വിപി സുഹൈര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കൊപ്പം നടത്തിയ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ താരമാണ്. ഐ ലീഗില്‍ കിരീടം ചൂടിയ മോഹന്‍ ബഗാന്‍ ടീമിനൊപ്പവും താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പ്രസ്തുത പ്രകടനമാണ് താരത്തിന് നോര്‍ത്ത് ഈസ്റ്റില്‍ അവസരം നേടിക്കൊടുത്തത്.

നോര്‍ത്ത് ഈസ്റ്റിനായി രണ്ടു സീസണുകളിലായി മുപ്പത്തിയെട്ട് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം ഏഴു ഗോളുകളും നേടി. കഴിഞ്ഞ സീസണില്‍ ഈസ്റ്റ് ബംഗാളിനായി താരം പതിനെട്ടു മത്സരങ്ങളില്‍ ടീമിനായി കളത്തിലിറങ്ങുകയും സീസണില്‍ രണ്ടു ഗോളുകള്‍ നേടുകയും ചെയ്തു.

I'M Very Happy To Be Part Of The Jamshedpur Family” - Rehenesh After The  Win Over Fc Goa - Jamshedpur Football Club

രേഹനേഷ് ടിപി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ജംഷഡ്പൂരിന്റെ ഗോള്‍കീപ്പറാണ് കോഴിക്കോട് സ്വദേശിയായ റെഹനേഷ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിവിധ സീസണുകളിലായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി, ജംഷെഡ്പൂര്‍ എഫ്സി എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരം 101 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.

ISL 2022-23: "Always guides us to do the right thing for the team"- Prasanth  Karuthadathkuni heaps praise on Thomas Brdaric

പ്രശാന്ത് കരുത്തടത്തുകുനി

Read more

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ പഞ്ചാബിന്റെ വിംഗറാണ് പ്രശാന്ത്. 2016 മുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി അറുപത്തിയൊന്നു മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോള്‍ നേടിയിട്ടുണ്ട്. 2017ല്‍ ലോണിലും 2022-23 സീസണില്‍ കരാറിലും ചെന്നൈയിന്‍ എഫ്സിക്കായി പ്രശാന്ത് 25 മത്സരങ്ങള്‍ കളിക്കുകയും രണ്ടു ഗോളുകള്‍ നേടുകയും ചെയ്തു. ഏറ്റവുമൊടുവിലായി ഈ വര്‍ഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായ പഞ്ചാബ് എഫ്സിയുമായി താരം കരാറിലെത്തിയിട്ടുണ്ട്.