ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്. ഈ സീസണിലാദ്യമായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ കളത്തിലിറങ്ങിയ മത്സരത്തില്‍ ആവേശകരമായി വരവേല്‍പ്പൊരുക്കി മഞ്ഞപ്പടയും കളം നിറഞ്ഞു. യുവ ഗോള്‍കീപ്പര്‍ സച്ചിന്റെ പെനാലിറ്റി സേവാണ് മത്സരത്തിലേക്ക് തങ്ങളെ തിരികെ കൊണ്ടുവന്നതെന്ന് ഇവന്‍ മത്സരത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ആദ്യ പകുതിയില്‍ ഞങ്ങള്‍ക്ക് നല്ല നിമിഷങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വൈകാരികമായ തലത്തിലും ആദ്യ പകുതിയില്‍ കളിക്കാര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ചില പിഴവുകള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് തിരുത്തി മുന്നേറേണ്ടി വന്നു. പെനാലിറ്റി സേവ് ചെയ്തതിനു ശേഷം കളിക്കാര്‍ മാനസീകമായി ആവേശത്തിലായി. പെനാലിറ്റി സേവ് ഉള്‍പ്പെടെ ഞങ്ങളുടെ യുവ ഗോള്‍കീപ്പര്‍ സച്ചിന്റെ പ്രകടനം മികച്ചതായിരുന്നു. ശേഷം കളിക്കാര്‍ക്ക് ഗ്രിപ് ലഭിക്കുമ്പോള്‍, ആരാധകരുടെ പിന്‍ബലം ലഭിക്കുമ്പോള്‍, എല്ലാം മാറി.
ബ്ലാസ്റ്റേഴ്സ് ഒരു മികച്ച ടീമാണ്. ആ ടീമിന് നിങ്ങളെ പല തരത്തില്‍ അത്ഭുതപ്പെടുത്താന്‍ കഴിയും. അയ്മനും അസറും ഉള്‍പ്പെടെ മികച്ച യുവതാരങ്ങളെ കേരളാ ബ്ലാസ്റ്റേഴ്സ് പടുത്തുയര്‍ത്തിയിട്ടുണ്ട്. പ്രത്യേകിച്ചും പ്രാദേശീക തലത്തില്‍ നിന്ന്. എല്ലാ പൊസിഷനിലും പ്രാദേശികതലത്തില്‍ നിന്നുള്ള കളിക്കാരുള്ള സീസണാണിത്. ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ നമുക്ക് നമുക്ക് അഭിമാനം തോന്നും. നമ്മുടെ കുടുബത്തിന് അഭിമാനം തോന്നും.
Read more
ടീമിന്റെ യുവതാരങ്ങള്‍ വളര്‍ന്ന് മുന്‍നിരയിലേക്ക് ഉയര്‍ന്നുവന്ന് ഗുണങ്ങള്‍ കാണിക്കുമ്പോള്‍ നമുക്ക് അഭിമാനം തോന്നും. അവര്‍ മുന്നേറി പിച്ചില്‍ ആരാധകര്‍ക്ക് മുന്നില്‍ കളിക്കുമ്പോഴുള്ള വികാരം വിലമതിക്കാനാകാത്തതാണ്. ഒരു പരിശീലകനെന്ന നിലയില്‍ അതിന് സാക്ഷിയാക്കുന്നതില്‍ സന്തോഷമുണ്ട്- ഇവാന്‍ പറഞ്ഞു.