ഇങ്ങനെ പോയാല്‍ ഐ എസ് എല്ലിന്റെ നിലവാരം തകരും; രൂക്ഷ വിമര്‍ശനവുമായി കോപ്പല്‍

ഐ.എസ്.എല്‍ റഫറിയിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജംഷഡ്പുര്‍ എഫ്.സി.പരിശീലകന്‍ സ്റ്റീവ് കോപ്പല്‍.മത്സരത്തിലെ റഫറിയിംഗ് പിഴവുകളാണ് കോപ്പലിനെ അസ്വസ്ഥനാക്കിയത്. മത്സരങ്ങളുടെ നിലവാരം കുറഞ്ഞതും മോശവുമായ റഫറിയിംഗ് ആയിരുന്നു എന്ന് കോപ്പല്‍ തുറന്നടിക്കുന്നു.

റഫറിമാരെ നേരെയാക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നിലവാരം ഇടിയുമെന്നും . ഐഎസ്എല്‍ മത്സരങ്ങള്‍ ടിവിയിലൂടെ ലോകം കാണുന്ന സാഹചര്യത്തില്‍, വിഡിയോ സഹായത്തോടെയുള്ള റഫറിയിങ് വിപുലമാക്കി ഫുട്‌ബോളിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോപ്പല്‍ ഇങ്ങനെ പ്രതികരിച്ചത്.

ഗോവയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂര്‍ വഴങ്ങേണ്ടി വന്ന രണ്ട് ഗോളുകളും അമ്പയറുടെ തെറ്റായ തീരുമാനം മൂലമാണെന്നാണ് കോപ്പല്‍ നേരത്തെ പ്രതിരകരിച്ചിരുന്നു.ഗോവ പെനാള്‍റ്റിയിലൂടെ നേടിയ ആദ്യ ഗോള്‍ ക്ലിയര്‍ ചലഞ്ച് ആയിരുന്നു എന്ന് പറഞ്ഞ കോപ്പല്‍ രണ്ടാം ഗോള്‍ ഓഫ് സൈഡായിരുന്നു എന്നും ആരോപിക്കുന്നു. റഫറിമാരെ കുറ്റം പറയുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത ആളാണ് താനെന്നും എന്നാല്‍ ഇത്തരം റഫറിയിംഗിനെ കുറിച്ച് പറയാതിരിക്കാനായില്ലെന്നും കോപ്പല്‍ പറഞ്ഞു