ഇന്നലെ ബ്രസീലിലേ ആക്ക്സ് ഡിവിഷൻ ലീഗിൽ നടന്ന മത്സരത്തിൽ ഗ്രിമിയോ അനോപോലീസും സെന്ററോ ഓയിസ്റ്റോയും ആയിരുന്നു പരസ്പരം ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ രണ്ട് ഗോളുകൾക്ക് വിജയിച്ച ഗ്രാമിയോ ടീമിനെ പരാജയപ്പെടുത്താൻ ഓയിസ്റ്റോ ടീമിന് സാധിച്ചു. മത്സര ശേഷം ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്ക് പോരും തർക്കങ്ങളും ഉണ്ടായിരുന്നു. ഇത് മുൻകൂട്ടി കണ്ട പോലീസ് ഉദ്യോഗസ്ഥർ അവിടെ തമ്പടിച്ചു. സങ്കർഷം ഉണ്ടായതോടെ പോലീസ് ഇടപെടുകയും ചെയ്യ്തു. അവസാനം താരങ്ങൾ പോലീസുകാരുമായി വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടു.
ഇതിൽ പ്രകോപിതനായ പോലീസുകാരൻ ടീമിലെ താരത്തിന് നേരെ വെടി വെച്ചു. റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചാണ് പോലീസുകാരൻ വെടി വെച്ചത്. താരത്തിന്റെ കാൽ മുട്ടിനു താഴെ ആയിരുന്നു വെടി ഉതിർത്തത്. അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളും സംഭവിച്ചിട്ടുണ്ട്. ഈ സംഭവം രാജ്യത്ത് മുഴുവൻ വൻ പ്രതിഷേധത്തിന് വഴി ഒരുക്കി. പോലീസിനെതിരെ ഒരുപാട് പരാതികളാണ് കിട്ടികൊണ്ട് ഇരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഫുട്ബോൾ ഔത്യോഗീക പേജ് ആയ എക്സിലൂടെ ആണ് ലോകം മുഴുവൻ കണ്ടത്. പരിക്കേറ്റ മുറിവിന്റെ ചിത്രങ്ങളും അതിലൂടെ കാണാം.
Read more
തൊട്ടടുത്ത നിന്നാണ് വെടിയുതിർത്തത്. അത് കൊണ്ട് തന്നെ താരത്തിന് ആഴത്തിൽ മുറിവ് സംഭവിച്ചിട്ടുണ്ട്. ബ്രസീലിയൻ ഫുട്ബോളിൽ ഇത് വലിയ രീതിയിൽ വിവാദത്തിനു ഇടയായിട്ടുണ്ട്. ഒരു പ്രൊഫഷണൽ താരത്തിന് നേരെ പോലീസ് വെടി ഉതിർത്തത് ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് എന്നാണ് ആരാധകർ വിലയിരുത്തുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല. എന്തായാലും പോലീസിന് ഇത് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിട്ടുള്ളത്. വെടി വെച്ച പോലീസുകാരന് നിയമ നടപടികൾക്ക് വിധേയൻ ആകേണ്ടി വരും.