റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ ഭേദപ്പെട്ട പ്രകടനം മാത്രമാണ് അദ്ദേഹം നിലവിൽ ടീമിൽ നടത്തുന്നത്. അതിൽ ആരാധകർ നിരാശയിലാണ്. 16 മത്സരങ്ങൾ കളിച്ചിട്ട് 8 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അതിൽ മൂന്ന് ഗോളുകളും പെനാൽറ്റിയിൽ നിന്നാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. എംബപ്പേ അവസാനം കളിച്ച 7 മത്സരങ്ങളിൽ നിന്നായി താരത്തിന് നേടാൻ സാധിച്ചത് ഒരു ഗോൾ മാത്രമാണ്.
അന്താരഷ്ട്ര മത്സരങ്ങളിൽ ഫ്രാൻസ് ടീമിൽ നിന്ന് കിലിയൻ എംബപ്പേ പുറത്തായിരുന്നു. അതുകൊണ്ടുതന്നെ എംബപ്പേ മാനസികമായി തളർന്നിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിന് പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി.
കാർലോ അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:
“എംബപ്പേ ഇവിടെ ഹാപ്പിയാണ്. അതെനിക്ക് കാണാൻ കഴിയുന്നുണ്ട്. ഇത്തരം വാർത്തകൾ എന്നെ സംബന്ധിച്ചിടത്തോളം വൃത്തികെട്ടതായാണ് തോന്നുന്നത്. എല്ലാ മികച്ച സ്ട്രൈക്കർമാർക്കും ഇത്തരം മോശം സമയം ഉണ്ടാകും. പക്ഷേ അദ്ദേഹം വളരെയധികം മോട്ടിവേറ്റഡാണ്”
കാർലോ അഞ്ചലോട്ടി തുടർന്നു:
Read more
“ട്രെയിനിങ്ങിൽ അദ്ദേഹം ഹാപ്പിയാണ്. അധികം വൈകാതെ തന്നെ അദ്ദേഹം ഗോളുകൾ കണ്ടെത്തി തുടങ്ങും. തീർച്ചയായും നാളത്തെ മത്സരത്തിൽ അദ്ദേഹം തിളങ്ങും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇത് ജസ്റ്റ് സമയത്തിന്റെ മാത്രം പ്രശ്നമാണ്. അസാധാരണമായ കഴിവുള്ള താരമാണ് എംബപ്പേ. അധികം വൈകാതെ തന്നെ അദ്ദേഹം അത് തെളിയിച്ചിരിക്കും ” കാർലോ അഞ്ചലോട്ടി പറഞ്ഞു.