ലോഗോ മാറ്റിയെന്ന് തെറ്റിദ്ധരിച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ എയറിലാക്കി ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ആയ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അവരുടെ പുതിയ ലോഗോ പോസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ നടത്തുന്നത്. “ഒരു ക്ലബ്ബിൻ്റെ ഐഡൻ്റിറ്റി എന്ന് പറയുന്നത് അതിൻ്റെ പേരും ലോഗോയും തീം കളറുമാണ്. മഞ്ഞയും നീലയുമാണ് KBFC യുടെ തീം കളർ. അതാണ് അതിൻ്റെ ഐഡൻ്റിറ്റി. നിലവിൽ വളരെ നിലവാരമുള്ളതും ആകർഷകമായതുമായ നീല പ്രതലത്തിൽ മഞ്ഞ കൊമ്പനെ സൂചിപ്പിക്കുന്ന ലോഗോ മാറ്റിയിട്ട് അതിനേക്കാളോ അതിൻ്റെ അത്രയോ ഒട്ടും മനോഹരമോ ആകർഷകമോ അല്ലാത്ത ഒന്നിലേക്ക് മാറ്റി നിലവാരം കളയല്ലേ ” എന്നാണ് ഒരു ആരാധകൻ കമൻറ്സിൽ കുറിച്ചത്.

കൊമ്പന്റെ പടമുള്ള പുതിയ ലോഗോ/പ്രൊഫൈൽ പിക്ചർ കാവി കളറിൽ ആയതു കൊണ്ട് തന്നെ സംഘി കളർ എന്ന പറഞ്ഞു ആക്ഷേപിക്കുന്നവരുമുണ്ട് കൂട്ടത്തിൽ. “ഈ കളർ ഒഴിവാക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന് എപ്പോഴും നല്ലത്” ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെ. എന്നാൽ ഇന്ന് ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായുള്ള മത്സരത്തിൽ തങ്ങളുടെ മൂന്നമത്തെ കിറ്റ് അണിഞ്ഞു കൊണ്ട് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ആ ജേർസിയുടെ നിറമാണ് യഥാർത്ഥത്തിൽ ലോഗോയിൽ ഉൾപ്പെടുത്തി കൊടുത്തത്. ഇത് കണ്ട് ലോഗോ മാറ്റിയെന്ന് തെറ്റിദ്ധരിച്ചാണ് ആരാധകർ അവരുടെ പ്രതികരണങ്ങൾ നടത്തിയത്.

നിലവിൽ രണ്ട് കളികളിൽ ഒരു വിജയം സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ ഏറ്റം സ്ഥാനത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മറ്റ് ക്ലബ്ബുകളിലേക്ക് മാറാൻ അവസരമുണ്ടായിട്ടും ക്ലബ്ബിനോടുള്ള സ്‌നേഹം കൊണ്ടാണ് താൻ ഇവിടെ തുടരുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വിങ്ങർ രാഹുൽ കെ.പി ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ എപ്പോഴും ആരാധകരുടെ അഭിപ്രായങ്ങൾ വിലവക്കുന്ന ക്ലബ് എന്ന നിലക്ക് ക്ലബിന് ആരാധകരുടെ മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. “എനിക്ക് ക്ലബ് വിടണമെങ്കിൽ നേരത്തെ വിടാമായിരുന്നു. ഈ സീസണിൽ ക്ലബ് വിടാൻ എനിക്ക് അവസരമുണ്ടായിരുന്നു, പക്ഷേ എൻ്റെ മനസ്സിൽ, ഇവിടെ സ്വയം തെളിയിക്കാനും ഇവിടെ നന്നായി കളിക്കാനും ആഗ്രഹിക്കുന്നു,” രാഹുൽ അഭിമുഖത്തിൽ പറഞ്ഞു.

ക്ലബ്ബിൻ്റെ ഉയർച്ച താഴ്ചകൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്സിൻ്റെ വിശ്വസ്തരായ ആരാധകർക്ക് നന്ദി അറിയിക്കാനും അദ്ദേഹം അവസരം വിനിയോഗിച്ചു. “ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തരായ ആരാധകരുണ്ട്. അവരുടെ എണ്ണം ചെറുതായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവർ യഥാർത്ഥ ആരാധകരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more