ബ്ലാസ്റ്റേഴ്‌സ്, ബള്‍ഗേറിയയിലെ ഏറ്റവും 'ജനപ്രിയ' ക്ലബ്!

ഐഎസ്എല്‍ നാലാം സീസണില്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഖ്യാതി ഇന്ത്യ വിട്ട് യൂറോപ്പിലേക്കും പരക്കുകയാണ്. യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയിലെ ജനപ്രിയ ക്ലബുകളിലൊന്നണത്രെ ഇപ്പോള്‍ കേരളത്തിന്റെ സ്വന്തം ടീം. കാരണമെന്തെന്നല്ലേ, ബള്‍ഗേറിയന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവിന്റെ സാന്നിദ്ധ്യം തന്നെ.

ബള്‍ഗേറിയയിലെ പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ “സ്‌പോര്‍ട്ടാലില്‍” ബ്ലാസ്റ്റേഴ്‌സിന്റെ കളിയുടെ തല്‍സമയ വിവരങ്ങളും ലേഖനങ്ങളും നിരവധിയുണ്ട്. ബള്‍ഗേറിയന്‍ ഭാഷയിലാണ് ഈ വെബ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ആരാധകരുടെ പ്രതികരണങ്ങളും നിരവധി വന്നിട്ടുണ്ട്.

“സ്വീഡന്റെ ജഴ്‌സിയുമായി സാമ്യമുള്ള ടീം” എന്നാണു ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ചുള്ള പ്രതികരണങ്ങളിലൊന്ന്.

ബെര്‍ബറ്റോവ് സ്വന്തം നിലയ്ക്കും മോശമാക്കിയില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബെര്‍ബറ്റോവ് എഴുതിയ ബ്ലാസ്റ്റേഴ്‌സ് കുറിപ്പുകളുണ്ട്, ഒട്ടേറെ ചിത്രങ്ങളും.

ഏതായാലും ബ്ലാസ്റ്റേഴ്ിസിനെ സംബന്ധിച്ച് ഇതൊരു സുവര്‍ണ മുഹൂര്‍ത്തമാണ്. ടീം പിറന്ന് നാലാം വര്‍ഷത്തില്‍ തന്നെ യൂറോപ്പിലും ഖ്യാതി എത്തിയ സന്തോഷത്തിലാണ് മലയാളി ഫുട്‌ബോള്‍ ലോകവും.