എന്നെ കുറ്റപ്പെടുത്തുന്നവർ അറിയാൻ, അഹങ്കരിച്ചതിന് ഒരു കാരണമുണ്ട്; വിമർശനങ്ങളിൽ പ്രതികരണവുമായി എമി മാർട്ടിനസ്

അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനലിൽ ജയിച്ചതോടെ ലയണൽ മെസി ലോകകപ്പ് കിരീടം ഉയർത്തി അർജന്റീനയ്ക്ക് വേണ്ടി തന്റെ ലോകകപ്പ് കരിയർ അവസാനിപ്പിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലിൽ മത്സരങ്ങളിൽ ഒന്നിൽ മെസിയെ കൂടാതെ തിളങ്ങിയത് എമി മാർട്ടീനസായിരുന്നു. അർജന്റീനയുടെ ഗോൾകീപ്പർ ടൂർണമെന്റിൽ ഉടനീളം കാണിച്ച മികവ് ഫൈനലിലും ആവർത്തിച്ചതോടെ ടീം പെനാൽറ്റി ഷൂട്ട് ഔട്ടിന് ഒടുവിൽ ജയം സ്വന്തമാക്കി.

ഫ്രാൻസിനെതിരെ നടന്ന ലോകകപ്പ് ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ പെരുമാറ്റത്തിന് എതിരെ രൂക്ഷ വിമർശനവുമായി മുൻ ക്രിസ്റ്റൽ പാലസ് ചെയർമാൻ സൈമൺ ജോർദാൻ ഉൾപ്പടെ ഉള്ളവർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ഷൂട്ടൗട്ടിൽ കിംഗ്‌സ്‌ലി കോമാന്റെ കിക്ക് നിഷേധിച്ച മാർട്ടിനസ് വീരനായകനായി. ശേഷം അദ്ദേഹത്തിന്റെ കോമാളിത്തരങ്ങൾ വിവാദത്തിന് കാരണമായി. . ഔറേലിയൻ ചൗമേനിയുടെ സ്പോട്ട് കിക്കിന് മുമ്പ്, മിഡ്ഫീൽഡറുടെ ഏകാഗ്രതയെ തടസ്സപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമവും ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു.

തനിക് നേരെ ഉയർന്ന വിമർശനങ്ങളുമായി ബന്ധപ്പെട്ട് താരം പറയുന്നത് ഇങ്ങനെ “ഇത് വളരെ സങ്കീർണ്ണമായ ഒരു മത്സരമായിരുന്നു, അവർ കളിയിൽ മനോഹരമായി മടങ്ങിയെത്തി, പക്ഷേ അത് ഞങ്ങളുടെ മത്സരമായിരുന്നു, ജയിക്കാൻ ഞങ്ങൾക്കാണ് അർഹത ,” ആസ്റ്റൺ വില്ല കീപ്പർ അർജന്റീനിയൻ റേഡിയോ സ്റ്റേഷനായ ലാ റെഡ്യോട് പറഞ്ഞു.

“ഞാൻ സ്വപ്നം കണ്ടതെല്ലാം കൈവരിച്ചു, എനിക്ക് അതിന് വാക്കുകളില്ല, പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഞാൻ ശാന്തനായിരുന്നു, എല്ലാം ഞങ്ങൾ ആഗ്രഹിച്ചതുപോലെ നടന്നു. പിന്നെ എന്റെ ആംഗ്യങ്ങൾ, അവർ എന്നെ എനിക്കെതിരെ മോശം പദങ്ങൾ പറഞ്ഞത് കൊണ്ടാണ്. അഹങ്കരിക്കുന്നവരെ ഇഷ്ടമില്ല എനിക്ക്.”

Latest Stories

ശുഭ്മാന്‍ ഗില്ലിന് പരിക്ക്: പകരക്കാരനായി ആ രണ്ട് പേരില്‍ ഒരാള്‍

കങ്കുവ സിനിമയ്ക്ക് മാത്രം എന്താണ് ഇത്രയും നെഗറ്റീവ്? ശബ്ദം അലട്ടുന്നുവെന്നത് ശരിയാണ്, പക്ഷെ...; പോസ്റ്റുമായി ജ്യോതിക

ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; വിശദീകരണം നൽകി റോബർട്ടോ മാർട്ടിനെസ്

ലയണൽ മെസിയുടെ ജേയ്സിക്ക് പരാഗ്വെയിൽ വിലക്ക്; ജേഴ്‌സി വിലക്ക് മറികടക്കുമെന്ന് അർജൻ്റീന പരിശീലകൻ

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ചര്‍ച്ച നടത്തി; യുഡിഎഫും എല്‍ഡിഎഫും മതഭീകരവാദികളുമായി കൂട്ടുക്കെട്ടുണ്ടാക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വീടിന്റെ മുറ്റത്ത് 'പൊട്ടിത്തെറി'; നെതന്യാഹുവിന്റെ വസതിയ്ക്ക് മുന്നിലെ തീയും പുകയും 'ഗൗരവകരമെന്ന്' സുരക്ഷസേന

കൊച്ചിയിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ; സ്ഥിരീകരിച്ച് പൊലീസ്, പച്ചകുത്തിയത് നിർണായകമായി

'അവന്‍ ഇനി ഒരിക്കലും കളിക്കില്ലെന്ന് ഞാന്‍ കരുതി'; ഇന്ത്യന്‍ താരത്തിന്റെ അത്ഭുതകരമായ തിരിച്ചുവരവിനെക്കുറിച്ച് ശാസ്ത്രി

'തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ല'; എഎപിയിൽ നിന്നും രാജി വച്ച് കൈലാഷ് ഗഹ്ലോട്ട്

'ബിജെപി നേതാവ് കോൺഗ്രസിൽ ചേരുന്നതിന് മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥത'; കേരളത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം: വി ഡി സതീശൻ