റയൽ മാഡ്രിഡിനെ തകർത്ത ബാഴ്സിലോണയ്ക്ക് സന്ദേശവുമായി സാക്ഷാൽ ലയണൽ മെസി; സംഭവം ഇങ്ങനെ

ലോക ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്ന പ്രധാന മത്സരമാണ് റയൽ മാഡ്രിഡ്, ബാഴ്‌സിലോണ എൽ ക്ലാസിക്കോ. ഇത്തവണ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് ബാഴ്‌സിലോണ കരസ്ഥമാക്കിയിരുന്നത്. എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ച വെച്ചത്. കൂടാതെ റാഫിഞ്ഞ, യമാൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.

ബാഴ്‌സയ്ക്ക് വേണ്ടി എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ താരമാണ് ലയണൽ മെസി. ബാഴ്‌സയുടെ ഈ വിജയത്തിൽ ഇൻസ്റ്റഗ്രാമിലൂടെ കമെന്റിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. “എത്ര മനോഹരമായ വിജയം” ഇതാണ് മെസി കുറിച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബാഴ്‌സിലോണ ബയേൺ മ്യുണിക്കിനെ പരാജയപ്പെടുത്തിയത്. ഇതോടെ ലാലിഗയിലെ കരുത്തരായ എല്ലാ ടീമുകളെയും അവർ തോല്പിച്ച് ഒന്നാം സ്ഥാനം നിലനിർത്തി. പരിശീലകനായ ഹാൻസി ഫലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് ബാഴ്‌സിലോണ നടത്തുന്നത്.

ലയണൽ മെസി തന്റെ അവസാന ഘട്ട ഫുട്ബോൾ മത്സരങ്ങൾ ആസ്വദിക്കുകയാണ്. ഇപ്പോൾ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ 58 ആം ഹാട്രിക് ആണ് അദ്ദേഹം നേടിയത്. ഈ പ്രായത്തിലും യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് അദ്ദേഹം സമ്മാനിക്കുന്നത്.

Latest Stories

എട്ട് കോടി നല്‍കിയില്ല, ബിസിനസുകാരനായ 54കാരനെ കൊലപ്പെടുത്തി കത്തിച്ചു; 29കാരിയായ ഭാര്യയും സുഹൃത്തുക്കളും പിടിയില്‍

ഒന്നും കാണാന്‍ പറ്റുന്നില്ല.. ആക്ഷന്‍ രംഗത്തിനിടെ പരിക്കേറ്റു, പിന്നാലെ സര്‍ജറി: അജയ് ദേവ്ഗണ്‍

വന്‍ മുന്നേറ്റവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍; ലാഭക്കുതിപ്പ് 16 ശതമാനം; രണ്ടാംപാദത്തിലെ വരുമാനം 1086കോടി; 6800 കിടക്കകകളിലേക്ക് ആശുപത്രിയെ ഉയര്‍ത്തുമെന്ന് ആസാദ് മൂപ്പന്‍

ഐപിഎല്‍ ലേലം 2025: ലഖ്നൗ സൂപ്പര്‍ ജയന്റ്സ് തങ്ങളുടെ അന്തിമ നിലനിര്‍ത്തല്‍ പട്ടിക സമര്‍പ്പിച്ചു, സൂപ്പര്‍ താരം പുറത്തേക്ക്!

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു; ഭരണഘടന അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി

രാജ്യത്ത് സെൻസസ് നടപടികൾ അടുത്ത വർഷം ആരംഭിക്കുമെന്ന് റിപ്പോർട്ട്; ജാതി സെൻസസ് ഉണ്ടാകില്ല

"ഗംഭീർ എന്നോട് മത്സരത്തിനിടയിൽ പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല"; തുറന്ന് പറഞ്ഞ് നിതീഷ് കുമാർ; സംഭവം ഇങ്ങനെ

മലയാളം സംസാരിക്കാന്‍ പേടിയാണ്, ആളുകളെ വേദനിപ്പിക്കുമോ എന്ന ഭയമാണ്: സായ് പല്ലവി

'ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോകൂ'; സൂപ്പര്‍ താരത്തോട് ദിനേഷ് കാര്‍ത്തിക്

"ഇന്ത്യയെ തകർക്കുന്നത് ബിസിസിഐ ആണ്, ഓരോ സമയത്തും പുതിയ പരീക്ഷണവുമായി വരും"; തുറന്നടിച്ച് ഹർഭജൻ സിങ്