സിറ്റി നഷ്ടപ്പെടുത്തുന്ന ഒരു പോയിന്റിലാണ് ഇനി പ്രതീക്ഷ, ശനിയാഴ്ച തീപാറും

ശനിയാഴ്ച വീണ്ടും കാണാം എന്നുപറഞ്ഞ് പെപ്പും ക്ളോപ്പും കൈകൊടുത്ത് പിരിഞ്ഞപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതിനിർണായക പോരാട്ടം സമനിലയിൽ പിരിഞ്ഞു. കിരീട പോരാട്ടം കടുപ്പിച്ച് ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ സമനിലയില്‍ പിടിച്ച് ലിവര്‍പൂള്‍ തങ്ങളും പുറകെ തന്നെ ഉണ്ടെന്ന് ഓർമിപ്പിച്ചു. സിറ്റിയുടെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരു ടീമും രണ്ടു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ പ്രീമിയര്‍ ലീഗിലെ കിരീട പോരാട്ടം വീണ്ടും ഒരു പോയിന്റ് വ്യത്യാസത്തിലായി.

കളിയാരംഭിച്ച് അഞ്ചാം മിനിറ്റില്‍ തന്നെ സിറ്റി ലീഡെടുത്തു. തുടർച്ചയായ ആക്രമങ്ങൾക്ക് അവസാനം ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്ന് കെവിന്‍ ഡിബ്രുയ്‌നാണ് സിറ്റിക്കായി വലകുലുക്കിയത്. വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ലിവർപൂൾ 13 -ാം മിനിറ്റില്‍ തന്നെ തിരിച്ചടിച്ചു. റോബര്‍ട്‌സണ്‍ നല്‍കിയ ക്രോസ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് ഡിയോഗോ ജോട്ടയ്ക്ക് മറിച്ച് നല്‍കി. സമയം പാഴാക്കാതെ ജോട്ട പന്ത് വലയിലെത്തിച്ചത്.

പിന്നീട് 2 ടീമുകളും ആക്രമണം അഴിച്ചുവിട്ടു. ആദ്യം റിസൾട്ട് കിട്ടിയത് സിറ്റിക്കാണ് എന്ന്
മാത്രം. 36-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസിലൂടെ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു .കാന്‍സലോയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. രണ്ടാം പകുതിയിൽ സലാകൊടുത്ത ഗംഭീര പാസ് സ്വീകരിച്ച് മാനേ വലകുലുക്കി. തുടർന്നും 2 ടീമുകളും ആക്രമിച്ചെങ്കിലും ആർക്കും വലകുലുക്കാൻ ആയില്ല.

സിറ്റി നഷ്ടപ്പെടുത്തുന്ന ഒരു പോയിന്റിലാണ് ഇനി ലിവർപൂളിന്റെ പ്രതീക്ഷ

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി