ശനിയാഴ്ച വീണ്ടും കാണാം എന്നുപറഞ്ഞ് പെപ്പും ക്ളോപ്പും കൈകൊടുത്ത് പിരിഞ്ഞപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതിനിർണായക പോരാട്ടം സമനിലയിൽ പിരിഞ്ഞു. കിരീട പോരാട്ടം കടുപ്പിച്ച് ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ സമനിലയില്‍ പിടിച്ച് ലിവര്‍പൂള്‍ തങ്ങളും പുറകെ തന്നെ ഉണ്ടെന്ന് ഓർമിപ്പിച്ചു. സിറ്റിയുടെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരു ടീമും രണ്ടു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ പ്രീമിയര്‍ ലീഗിലെ കിരീട പോരാട്ടം വീണ്ടും ഒരു പോയിന്റ് വ്യത്യാസത്തിലായി.
കളിയാരംഭിച്ച് അഞ്ചാം മിനിറ്റില്‍ തന്നെ സിറ്റി ലീഡെടുത്തു. തുടർച്ചയായ ആക്രമങ്ങൾക്ക് അവസാനം ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്ന് കെവിന്‍ ഡിബ്രുയ്‌നാണ് സിറ്റിക്കായി വലകുലുക്കിയത്. വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ലിവർപൂൾ 13 -ാം മിനിറ്റില്‍ തന്നെ തിരിച്ചടിച്ചു. റോബര്‍ട്‌സണ്‍ നല്‍കിയ ക്രോസ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് ഡിയോഗോ ജോട്ടയ്ക്ക് മറിച്ച് നല്‍കി. സമയം പാഴാക്കാതെ ജോട്ട പന്ത് വലയിലെത്തിച്ചത്.
പിന്നീട് 2 ടീമുകളും ആക്രമണം അഴിച്ചുവിട്ടു. ആദ്യം റിസൾട്ട് കിട്ടിയത് സിറ്റിക്കാണ് എന്ന്
മാത്രം. 36-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസിലൂടെ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു .കാന്‍സലോയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. രണ്ടാം പകുതിയിൽ സലാകൊടുത്ത ഗംഭീര പാസ് സ്വീകരിച്ച് മാനേ വലകുലുക്കി. തുടർന്നും 2 ടീമുകളും ആക്രമിച്ചെങ്കിലും ആർക്കും വലകുലുക്കാൻ ആയില്ല.
Read more
സിറ്റി നഷ്ടപ്പെടുത്തുന്ന ഒരു പോയിന്റിലാണ് ഇനി ലിവർപൂളിന്റെ പ്രതീക്ഷ