വി നെവര്‍ ഗിവ് അപ്പ്; കേരള ബ്ലാസ്റ്റേഴ്‌സിന് കട്ടസപ്പോര്‍ട്ടുമായി മഞ്ഞപ്പട; എയര്‍പോര്‍ട്ടില്‍ ഉഗ്രന്‍ സ്വീകരണം

ഐഎസ്എല്‍ നാലാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കിലും ടീമിനെ തള്ളിപ്പറയാന്‍ ടീം ആരാധകര്‍ ഒരുക്കമല്ല. വിജയം കൈവരിക്കുമ്പോള്‍ മാത്രം ടീമിനെ വാഴ്ത്തുന്നവരല്ല യഥാര്‍ഥ ഫാന്‍സെന്ന തെളിയിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ടീമിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ ആരാധകരെന്നതിന് തെളിവാണ് മഞ്ഞപ്പട ബ്ലാസ്റ്റേഴഅസിന് നല്‍കിയ സ്വീകരണം. ഗോവയുമായുള്ള മത്സരത്തില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി കൊച്ചിയില്‍ തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ടീമിന് മഞ്ഞപ്പട സ്വീകരണം നല്‍കി.

മൂന്ന് സമനിലയും രണ്ടു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ആദ്യ മൂന്ന് ഹോം മത്സരങ്ങള്‍ സമനില പാലിച്ച ബ്ലാസ്റ്റേഴ്‌സ് നാലാം മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു.

ടീമിന് കളത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ലെന്ന ആരോപണം ഇതോടെ സോഷ്യല്‍ മീഡിയയിലടക്കം വന്നിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് വയസന്‍ പടയാണെന്നും കലിപ്പടക്കി കപ്പടിക്കല്‍ അടുത്ത വര്‍ഷത്തേക്ക് താല്‍ക്കാലികമായി മാറ്റിവെച്ചുവെന്നടക്കം ട്രോളുകളും ബ്ലാസ്‌റ്റേഴ്‌സിനെതിരേ ട്രോളുകള്‍ ഉയര്‍ന്നിരുന്നു.

https://www.facebook.com/manjappadaKBFCfans/videos/1796728783960948/