മത്സരത്തില്‍ മറഡോണയുടെ സാന്നിദ്ധ്യം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു; വെളിപ്പെടുത്തലുമായി മെസി

ലോക കപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയുള്ള ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇതിഹാസ താരം ഡീഗോ മറഡോണയുടെ സാന്നിദ്ധ്യം തങ്ങള്‍ക്ക് അനുഭവപ്പെട്ടതായി അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി. മത്സര ശേഷം സംസാരിക്കവേയാണ് സൂപ്പര്‍ താരം ഇക്കാര്യം പറഞ്ഞത്.

‘ഡീഗോ സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളുടെ കളി കാണുന്നുണ്ടായിരുന്നു. ഊര്‍ജ്ജസ്വലമായി മുന്നോട്ടു കുതിക്കാന്‍ മറഡോണ ഞങ്ങളെ പ്രേരിപ്പിച്ചു, അവസാനം വരെ അതുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’

‘ലൗതാരോ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സെമി യോഗ്യത നേടിയപ്പോള്‍ ഞങ്ങളെല്ലാം വലിയ സന്തോഷത്തിലായിരുന്നു. അതുവരെ വലിയ സമ്മര്‍ദത്തിലായിരുന്നു’ മെസി പറഞ്ഞു.

നിശ്ചിത സമയത്തും അധികസമയത്തും അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് മത്സരം സമനിലയില്‍ (2-2) തുടര്‍ന്നു. അര്‍ജന്റീനയ്ക്കായി മോളിന (35), ലയണല്‍ മെസ്സി (73 പെനാല്‍ട്ടി) എന്നിവരാണ് ഹോളുകള്‍ നേടിയത്. നെതര്‍ലന്‍ഡ്സിനായി വൗട്ട് വെഗോസ്റ്റ് (83, 90+11) ഗോളുകള്‍ നേടി.

Read more

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സിന്റെ ഒന്ന്, രണ്ട് ഷോട്ടുകള്‍ പാഴായി. അര്‍ജന്റീനയുടെ നാലാം ഷോട്ട് പുറത്തുപോയെങ്കിലും അഞ്ചാം ഷോട്ട് വലയിലെത്തിയതോടെ അവര്‍ ജയം ഉറപ്പിച്ചു.