മെസി ഒന്നും അത് താങ്ങാൻ സാധിക്കാതെ ഓടുമായിരുന്നു, നെയ്മറിനെ വാനോളം പുകഴ്ത്തിയ തിയാഗോ സിൽവ പറയുന്നത് ഇങ്ങനെ

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ഫുട്‍ബോൾ ലോകത്തേക്ക് കടന്നുവന്നത് ഏറെ പ്രതീക്ഷകളോടെയാണ്. മെസ്സി,ക്രിസ്റ്റ്യാനോ എന്നിവർക്ക് ശേഷം ഫുട്ബോൾ ലോകത്തെ മൂന്നാമനായി കൊണ്ട് ഭൂരിഭാഗം പേരും പരിഗണിച്ച് താരമാണ് നെയ്മർ. ഒരുപക്ഷേ സ്കിലുകൾ കൊണ്ടും ഡ്രിബിളിംഗ് മികവുകൊണ്ടുമൊക്കെ ഈ താരങ്ങൾക്ക് മുന്നിൽ ആയിരുന്നു നെയ്മർ. എന്നാൽ അർഹിച്ച രീതിയിൽ ഉള്ള ഉയർച്ച കരിയറിൽ ഉണ്ടാക്കുന്നതിൽ നിന്ന് അയാളെ പരിക്കുകൾ തടഞ്ഞു.

എന്തായാലും ഇപ്പോഴും തന്റെ കരിയറിൽ ലസഖ്യങ്ങൾ കീഴടക്കാൻ ബുദ്ധിമുട്ടുന്ന താരത്തെക്കുറിച്ച് സഹതാരം തിയാഗോ സിൽവ ചില വാക്കുകൾ പറഞ്ഞിട്ടുണ്ട്. നെയ്മർ ജൂനിയർക്ക് ബ്രസീലിൽ നിന്നും അനുഭവിക്കേണ്ടിവരുന്ന സമ്മർദ്ദം വളരെയധികം ഉയർന്നതാണ്. അദ്ദേഹത്തിന്റെ ലൈഫ് സ്റ്റൈലിനും ആറ്റിറ്റ്യൂഡിനുമൊക്കെ വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്. നെയ്മർ അനുഭവിച്ച സമ്മർദ്ദമൊക്കെ മെസി എങ്ങാനും അനുഭവിച്ചാൽ കരിയർ തീരുമായിരുന്നു എന്നും സിൽവ പറഞ്ഞു.

“മെന്റലി വളരെയധികം കരുത്തനായ ഒരു വ്യക്തിയാണ് നെയ്മർ ജൂനിയർ. ലയണൽ മെസ്സിയുടെ ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു. നെയ്മർക്ക് ബ്രസീലിൽ അനുഭവിക്കേണ്ടി വന്ന സമ്മർദ്ദം വളരെ വലുതായിരുന്നു. അതൊക്കെ മെസിക്ക് കിട്ടിരുന്നു എങ്കിൽ അവൻ പണ്ടേ കളിക്കളം വിടുമായിരുന്നു. നെയ്മർ കരുത്തുള്ള താരമായത് കൊണ്ടാണ് പിടിച്ചുനിന്നത്. അവനിൽ ബ്രസീലിൽ നിന്ന് ധാരാളം സമ്മർദ്ദം ഉണ്ട്.”

തിയാഗോ സിൽവ പറഞ്ഞത് പോലെ പണ്ട് ദേശിയ ജേഴ്സിയിൽ സമ്മർദ്ദം താങ്ങാൻ ആകാതെ വിരമിക്കൽ പ്രഖ്യാപിച്ചതായിരുന്നു മെസി. ശേഷം താരം തിരിച്ചുവരിക ആയിരുന്നു,

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു