ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ഫുട്ബോൾ ലോകത്തേക്ക് കടന്നുവന്നത് ഏറെ പ്രതീക്ഷകളോടെയാണ്. മെസ്സി,ക്രിസ്റ്റ്യാനോ എന്നിവർക്ക് ശേഷം ഫുട്ബോൾ ലോകത്തെ മൂന്നാമനായി കൊണ്ട് ഭൂരിഭാഗം പേരും പരിഗണിച്ച് താരമാണ് നെയ്മർ. ഒരുപക്ഷേ സ്കിലുകൾ കൊണ്ടും ഡ്രിബിളിംഗ് മികവുകൊണ്ടുമൊക്കെ ഈ താരങ്ങൾക്ക് മുന്നിൽ ആയിരുന്നു നെയ്മർ. എന്നാൽ അർഹിച്ച രീതിയിൽ ഉള്ള ഉയർച്ച കരിയറിൽ ഉണ്ടാക്കുന്നതിൽ നിന്ന് അയാളെ പരിക്കുകൾ തടഞ്ഞു.
എന്തായാലും ഇപ്പോഴും തന്റെ കരിയറിൽ ലസഖ്യങ്ങൾ കീഴടക്കാൻ ബുദ്ധിമുട്ടുന്ന താരത്തെക്കുറിച്ച് സഹതാരം തിയാഗോ സിൽവ ചില വാക്കുകൾ പറഞ്ഞിട്ടുണ്ട്. നെയ്മർ ജൂനിയർക്ക് ബ്രസീലിൽ നിന്നും അനുഭവിക്കേണ്ടിവരുന്ന സമ്മർദ്ദം വളരെയധികം ഉയർന്നതാണ്. അദ്ദേഹത്തിന്റെ ലൈഫ് സ്റ്റൈലിനും ആറ്റിറ്റ്യൂഡിനുമൊക്കെ വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്. നെയ്മർ അനുഭവിച്ച സമ്മർദ്ദമൊക്കെ മെസി എങ്ങാനും അനുഭവിച്ചാൽ കരിയർ തീരുമായിരുന്നു എന്നും സിൽവ പറഞ്ഞു.
“മെന്റലി വളരെയധികം കരുത്തനായ ഒരു വ്യക്തിയാണ് നെയ്മർ ജൂനിയർ. ലയണൽ മെസ്സിയുടെ ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു. നെയ്മർക്ക് ബ്രസീലിൽ അനുഭവിക്കേണ്ടി വന്ന സമ്മർദ്ദം വളരെ വലുതായിരുന്നു. അതൊക്കെ മെസിക്ക് കിട്ടിരുന്നു എങ്കിൽ അവൻ പണ്ടേ കളിക്കളം വിടുമായിരുന്നു. നെയ്മർ കരുത്തുള്ള താരമായത് കൊണ്ടാണ് പിടിച്ചുനിന്നത്. അവനിൽ ബ്രസീലിൽ നിന്ന് ധാരാളം സമ്മർദ്ദം ഉണ്ട്.”
Read more
തിയാഗോ സിൽവ പറഞ്ഞത് പോലെ പണ്ട് ദേശിയ ജേഴ്സിയിൽ സമ്മർദ്ദം താങ്ങാൻ ആകാതെ വിരമിക്കൽ പ്രഖ്യാപിച്ചതായിരുന്നു മെസി. ശേഷം താരം തിരിച്ചുവരിക ആയിരുന്നു,