മെസിയുടെ പാതയോ റൊണാൾഡോയുടെ പാതയോ ? പ്രമുഖ താരം തിരഞ്ഞെടുത്ത ഇതിഹാസത്തിന്റെ പേര് കേട്ട ആവേശത്തിൽ ഫുട്ബോൾ ആരാധകർ

റയൽ മാഡ്രിഡിന്റെ പുതിയ സൂപ്പർ സ്റ്റാർ ആയ കൈലിയൻ എംബപ്പേ താൻ ആരുടെ പാതയായിരിക്കും സ്വീകരിക്കുക എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ്. നിലവിൽ റയൽ മാഡ്രിഡിന്റെ മത്സരങ്ങൾ ഒന്നും തന്നെ താരം ഇത് വരെ കളിച്ചിട്ടില്ല. യൂറോകപ്പ് കഴിഞ്ഞതിനു ശേഷമാണു റയൽ മാഡ്രിഡ് കൈലിയൻ എംബാപ്പയെ അവരുടെ തട്ടകത്തിൽ 80000 കാണികളുടെ മുൻപിൽ അവതരിപ്പിച്ചത്. പണ്ട് റൊണാൾഡോയെ അവതരിപ്പിച്ചപ്പോൾ തുടങ്ങിയ അതെ പ്രസംഗത്തിലായിരുന്നു കൈലിയൻ എംബപ്പേ തന്റെ തുടക്കത്തിലും പ്രസംഗിച്ചത്. ജൂഡ് ബെല്ലിങ്‌ഹാം, വിനീഷിയസ് ജൂനിയർ, കൈലിയൻ എംബപ്പേ എന്നിവർ ഒരുമിച്ച് മത്സരിക്കുന്നത് കാണാനാണ് ലോകം കാത്തിരിക്കുന്നത്. ആരുടെ കരിയർ പിന്തുടരാനാണ് താരത്തിന് താല്പര്യം എന്ന ചോദ്യത്തിൽ താരം പറഞ്ഞ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

കൈലിയൻ എംബപ്പേ പറഞ്ഞത് ഇങ്ങനെ:

” നിങ്ങൾ ഒരു ഫ്രഞ്ച് താരമാണെങ്കിൽ തീർച്ചയായും സിദാന്റെ പാതയായിരിക്കും സ്വീകരിക്കുക. അതല്ലാതെ ഞാൻ സ്വീകരിക്കുന്ന പാത അത് ക്രിസ്റ്റ്യാനോ റൊണാൾഡൊയുടേതാണ്. മെസിയുടെ കരിയർ ഇനി എനിക്ക് പിന്തുടരാൻ സാധിക്കില്ല. അദ്ദേഹം ഒരുപാട് ഉന്നതിയിൽ എത്തി കഴിഞ്ഞു. ചെറുപ്പം മുതലേ ഞാൻ ആരാധിച്ചത് റൊണാൾഡോയെ ആണ്. അത് കൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് താല്പര്യം. മെസി എന്നും മികച്ച കളിക്കാരൻ തന്നെ ആണ് പക്ഷെ അദ്ദേഹത്തിനെ എനിക്ക് ഇനി റോൾ മോഡൽ ആകാൻ സാധിക്കില്ല. ഒത്തിരി വൈകിയിരിക്കുന്നു അത്” കൈലിയൻ എംബപ്പേ പറഞ്ഞു.

തന്റെ ഏഴു വർഷത്തെ പിഎസ്‌ജി ജീവിതം അവസാനിപ്പിച്ച് താരം ഇപ്പോൾ ഇഷ്ട ക്ലബായ റയലിലേക്ക് എത്തിയിരിക്കുകയാണ്. ഈ വർഷം നടന്ന യൂറോകപ്പിൽ ഫ്രാൻസ് സെമി ഫൈനലിൽ തോറ്റ് പുറത്തായിരുന്നു. ബാലൺ ഡി ഓർ പുരസ്‌കാരം എംബാപ്പയ്ക്ക് കിട്ടാൻ സാധ്യത കുറവായത് അത് മൂലമാണ്. ഈ സീസണിൽ താരം ഒരു ഗോളും ഒരു അസ്സിസ്സ്‌റൂം മാത്രമാണ് ടീമിന് വേണ്ടി നേടിയത്. ഇനി താരം ക്ലബ് മത്സരങ്ങളിലേക്ക് ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.