കോപ്പയിലെ തോല്‍വിയുടെ നോവ് അകന്നു; പുതിയ ഹെയര്‍സ്‌റ്റൈല്‍ പരീക്ഷിച്ച് നെയ്മര്‍

കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ അര്‍ജന്റീനിയോടേറ്റ തോല്‍വിയുടെ വേദന ബ്രസീലിയന്‍ തുറുപ്പുചീട്ട് നെയ്മര്‍ ഇത്ര പെട്ടെന്ന് അതിജീവിച്ചോ? സംശയം വേണ്ട നെയ്മര്‍ അതൊക്കെ മറന്ന് അടിച്ചുപൊളിക്കുകയാണ്. ഫാഷന്റെ കാര്യത്തില്‍ എന്നും പുതു പരീക്ഷണങ്ങള്‍ നടത്തുന്ന നെയ്മറിന്റെ ഹെയര്‍സ്‌റ്റൈലിലെ മാറ്റം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.

കോപ്പ അമേരിക്കയ്ക്കുശേഷം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കൊപ്പം ചേരാന്‍ ഒരുങ്ങുന്ന നെയ്മര്‍ നാല് മണിക്കൂര്‍ സലൂണില്‍ ചെലവിട്ടാണ് പുതിയ ഹെയര്‍സ്‌റ്റൈല്‍ സ്വന്തമാക്കിയത്. നീണ്ടുചുരുണ്ട സ്വര്‍ണ്ണത്തലമുടി നെയ്മറിന് സമ്മാനിച്ചത് നാന്ദ ബര്‍ഗ്യൂസിന എന്ന ബ്രസീലിയന്‍ ബ്യൂട്ടിഷനും.

മുന്‍പ് നിരവധി സെലിബ്രിറ്റികളുടെ ഹെയര്‍സ്‌റ്റൈലില്‍ മാറ്റുംവരുത്തിയയാളാണ് ബര്‍ഗ്യൂസിന. പലപ്പോഴും തലമുടിയില്‍ വ്യത്യസ്ത നിറങ്ങള്‍ പൂശാറുള്ള നെയ്മര്‍ ഇക്കുറിയും പുതുമയ്ക്കാണ് ശ്രമിച്ചതെന്ന് നാന്ദ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിങ്ക് നിറം പൂശിയ തലമുടിയുമായാണ് നെയ്മര്‍ ശ്രദ്ധനേടിയത്. മുടിയിലെ നിറം മങ്ങിയതോടെ അതു മുഴുവന്‍ വെട്ടിക്കളഞ്ഞ് പരമ്പരാഗത രീതിയിലേക്ക് മാറി. കോപ്പ അമേരിക്കയിലെ തിരിച്ചടിയുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ പുതിയ ഹെയര്‍സ്റ്റൈല്‍ നെയ്മറിനെ സഹായിക്കുമെന്ന് വിശ്വാസത്തിലാണ് കളി പ്രേമികളും.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ