കിരീടം മെസിയെ തോൽപ്പിച്ച്, വലിയ ആത്മവിശ്വാസത്തിൽ നെയ്മർ

മെസിയെ തോല്‍പ്പിച്ച് താന്‍ കിരീടം ചൂടുമെന്ന് മെസിയോട് പറഞ്ഞതായി ബ്രസീല്‍ മുന്നേറ്റനിര താരം നെയ്മര്‍. ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് നെയ്മറുടെ വാക്കുകള്‍. ഞങ്ങളുടെ സംസാരങ്ങളിൽ അധികം ലോകകപ്പ് ചർച്ചകൾ വരാറില്ല. പക്ഷെ ചിലപ്പോൾ അങ്ങനെ സംസാരിക്കേണ്ട അവസ്ഥ വന്നാൽ മെസിയെ തോൽപ്പിച്ച് കുഞ്ഞീടാം ജയിക്കുമെന്ന് അയാളോട് പറയും.

മെസിക്കും എംബാപ്പെയ്ക്കും ഒപ്പം കളിക്കുക എന്നത് സന്തോഷിപ്പിക്കുന്നതാണ്. രണ്ട് മഹത്തായ കളിക്കാരാണ് ഇവര്‍. അതില്‍ മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി ഒരുപാട് നാള്‍ കണക്കാക്കപ്പെട്ടിരുന്ന താരവും.

യുവതാരമാണ് എംബാപ്പെ. ഇതിനോടകം തന്നെ അയാൾ എന്താന്നെന്നും അയാളുടെ കഴിവ് എത്രത്തോളം ഉണ്ടെന്നും നമുക്ക് കാണിച്ച് തരാൻ അയാൾക്ക് സാധിച്ചിട്ടുണ്ട്. വലിയ സ്റ്റേജിൽ അയാൾ ഇനിയും അത് കാണിക്കുമെന്നും നെയ്മർ പറഞ്ഞു.

Read more

ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ആരാധകർ കാത്തിരിക്കുന്നത് ഒരു അര്ജന്റീന ബ്രസീൽ ഫൈനൽ കാണാനാണ്. അത്തരം ഒരു ഫൈനൽ നടക്കാൻ സാധ്യത ഇല്ലെങ്കിലും സെമിയിൽ എങ്കിലും ഇരുവരും ഏറ്റുമുട്ടുന്ന രീതിയിലാണ് നിലവിൽ ഉള്ള ക്രമീകരണം കാണിക്കുന്നത്.