കളിക്കാത്ത മത്സരത്തിന്റെ പേരിൽ ഇനി ക്രെഡിറ്റ് എടുക്കേണ്ട, മെസിയുടെ നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളില്‍ ഒന്ന് തിരിച്ചെടുത്ത് യുവേഫ; സൂപ്പർ താരത്തിന് കണ്ടകശനി

മെസിക്ക് ഇപ്പോൾ അത്ര നല്ല സമയമല്ല. അനുമതിയില്ലാതെ സൗദി സന്ദർശനം നടത്തിയതിന്റെ പേരിൽ പിഎസ്ജിയിൽ നിന്ന് നിലവിൽ സസ്പെന്ഷന് നേരിടുന്ന അര്‍ജന്‍റീന നായകന്‍ ബാഴ്സലോണക്കൊപ്പം നേടിയ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ ഒന്ന് തിരിച്ചെടുത്ത് യുവേഫ. മെസി നേടിയ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ 2006 ൽ നേടിയ കിരീടമാണ് യുവേഫ തിരിച്ചെടുത്തത്. ആഴ്‌സനലിനെ തോൽപിച്ച് ബാഴ്‌സ കിരീടം നേടുമ്പോൾ ആ ഫൈനലിൽ മെസി കളിച്ചിരുന്നില്ല. അതിനാലാണ് യുവേഫ ഒരെണ്ണം തിരിച്ചെടുക്കുന്നത്. 2006, 2009, 2011, 2015 സീസണുകളിലാണ് മെസി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്, ഇതിൽ 2006 ഇനി മുതൽ കണക്കുകളിൽ രേഖപെടുത്തില്ല.

ആ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലെ ആറ് കളിയിൽ ഒരുഗോളും രണ്ട് അസിസ്റ്റും നേടിയ മെസിക്ക് പ്രീക്വാർട്ടറിൽ ഗുരുതര പരിക്കേറ്റിരുന്നു. അതിനാൽ ശേഷിച്ച മത്സരങ്ങളിൽ നിന്നെല്ലാം മെസി പുറത്തായി. അതിനാലാണ് യുവേഫ ഇപ്പോൾ ഇങ്ങനെ ഒരു നിലപാട് എടുത്തിരിക്കുന്നത്. ഒരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടിയാൽ മെസിക്ക് റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുടെ എണ്ണത്തിന് ഓപ്പണ് എത്താമായിരുന്നു. അപ്പോഴണ് യുവേഫ പണി പറ്റിച്ചിരിക്കുന്നത്.

നിലവിൽ പി.എസ്.ജിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന മെസി അവിടെ അവസാന മത്സരവും കളിച്ച് കഴിഞ്ഞിരിക്കുന്നു എന്ന വിലയിരുത്തലുകൾ സത്യമാണ്. ടീമിലെ പടലപിണക്കങ്ങളും ഇപ്പോഴുള്ള സസ്പെന്ഷന് കൂടി ആയപ്പോൾ മെസി ക്ലബ് വിടാനുള്ള തീരുമാനം എടുത്ത് കഴിഞ്ഞിരിക്കുന്നു. പഴയ തട്ടകമായ ബാഴ്‌സയോ അല്ലെങ്കിൽ സൗദിയിലെ ക്ലബ്ബുകൾ ഏതെങ്കിലുമോ ആയിരിക്കും മെസിയുടെ അടുത്ത താവളം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം