ഹാഫ് ടൈമിൽ ആവേശം തീർക്കുന്നതിനിടെ സ്കോർ നോക്കാൻ ഫോൺ എടുത്താലും അതിശയമില്ല; ഏത് കളി കാണുമെന്ന കൺഫ്യൂഷനിൽ ഫുട്ബോൾ ആരാധകർ; മഞ്ഞപ്പടയ്ക്ക് മാത്രം അത്തരം പേടിയില്ല

പ്രമുഖ ലീഗുകളിലുടനീളമുള്ള ഹെവിവെയ്‌റ്റുകൾ ഏറ്റുമുട്ടുന്ന ദിവസമായതിനാൽ ഇന്ന് സൂപ്പർ സൺ‌ഡേ തന്നെയാണ്; സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ് ബാഴ്‌സലോണയെ നേരിടും, അതേസമയം ലിവർപൂൾ തങ്ങളുടെ ഭാഗ്യം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മാറ്റാനാണ് ഒരുങ്ങുന്നത്. അതുപോലെ തന്നെ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ മോഹൻ ബഗാനെയാണ് നേരിടുന്നത്.

സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഞായറാഴ്ച ബെർണബ്യൂവിൽ നടക്കും, കഴിഞ്ഞ ദിവസത്തെ ചാമ്പ്യൻസ് ലെഗിങ് മത്സരഫലത്തിന്റെ ക്ഷീണം മാറ്റുക എന്ന ലക്ഷ്യമായിരിക്കും ബാഴ്‌സലോണയ്ക്ക് ഉള്ളത്. ആറ് മാസം മുമ്പ്, ബാഴ്‌സലോണ റയലുമായി ഏറ്റുമുട്ടിയ അവസാന മത്സരത്തിൽ ജയിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളിൽ റയലിനോടേറ്റ തോൽവിക്ക് പ്രതികാരമായിരുന്നു വിജയം. നിലവിൽ പോയിന്റ് പട്ടികയിൽ ബാഴ്സ ഒന്നാമതും റയൽ രണ്ടാമതുമാണ്. ഒരേ പോയിന്റ് ആണെങ്കിലും ഗോൾ വ്യത്യാസമാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. ഇന്നത്തെ ജയം കിരീട യാത്രയിൽ സഹായിക്കും എന്നതിനാൽ തന്നെ ഇരുടീമും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും.

കഴിഞ്ഞ സീസണിൽ കിരീട പോരാട്ടത്തിൽ സിറ്റിക്ക് വെല്ലുവിളി ഉയർത്തിയ ലിവർപൂൾ ഈ സീസണിൽ അത്ര മികച്ച ഫോമിൽ അല്ല. 13 പോയിന്റുകളാണ് സിറ്റിയുടെ ഇപ്പോഴത്തെ ലീഡ്. അതിനാൽ തന്നെ ആത്മാഭിമാനം സമർശിക്ക ഒരു ആത്മാഭിമാനം സംരക്ഷിക്കാൻ ലിവർപൂൾ ജയം ആഗ്രഹിക്കുന്നു.

ആദ്യ മത്സരത്തിലെ വലിയ ജയം തന്ന ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ചിര വൈരികളായ എടികെ മോഹൻ ബഗാനെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിലും നിറഞ്ഞ് കവിഞ്ഞ ഗാലറിക്ക് മുന്നിൽ കളിക്കാനുള്ള ഭാഗ്യത്തെ ലഭിച്ച ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് മൂന്ന് പോയിന്റുകൾ മാത്രമാണ്. ഉൽഘാടന മത്സരത്തിൽ ടിക്കറ്റ് വിറ്റുതീർന്നതിലും വേഗത്തിലാണ് ഇന്നത്തെ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റുതീർന്നിരിക്കുന്നത്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്ത മികച്ച പ്രകടനം ഇന്ന് ആളുകളെ ആകർഷിക്കാൻ കാരമായിട്ടുണ്ടെന്നത് ഉറപ്പാണ്.

Read more

എന്തായാലും ബ്ലാസ്റ്റേഴ്‌സ് മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന ആളുകൾ മത്സരത്തിന്റെ ഇടവേളകളിൽ ക്ലാസ്സിക്കോ പോരാട്ടങ്ങൾ കാണാൻ ഫോൺ എടുക്കുമെന്ന് ഉറപ്പാണ്.