അപ്പോൾ അതായിരുന്നു കാര്യം, പരിശീലകനാകുന്ന കാര്യത്തെ കുറിച്ച് പെപ്

ബ്രസീൽ പരിശീലകന്റെ സ്ഥാനത്ത് ടിറ്റേക്ക് ശേഷം എത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ്പ് ഗ്വാർഡിയോള. പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാൻ ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ ഗ്വാർഡിയോളയെ താത്പര്യം അറിയിച്ചെന്ന് മാർക്ക റിപ്പോർട്ട് ചെയ്തിരുന്നത്.

പെപ്പിന്റെ വാക്കുകൾ ഇങ്ങനെ ” ഞാൻ സിറ്റിയിയുമായി കോൺട്രാക്ടിലാണ്. എനിക്ക് ഒരുപാട് സന്തോഷമുണ്ട് ഇവിടെ. ഈ വാർത്ത ആരാ പറഞ്ഞത് ഇന്ന് അറിയില്ല.എന്തായാലും അതൊന്നും സംസാരിക്കാനുള്ള സമയം അല്ല ഇപ്പോൾ”.

Read more

നേരത്തെ ഏതെങ്കിലും ദേശിയ ടീമിനെ പരിശീലിപ്പിക്കാൻ താത്പര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനം ഒഴിയുന്ന ബ്രസീൽ കോച്ചിന് പകരം പെപ്പ് വരുമെന്ന് വാർത്ത മാർക്ക പുറത്ത് വിട്ടത്. ബ്രസീൽ പരിശീലക സ്ഥാനത്ത് നിന്നും മാറിയാൽ ആഴ്‌സണൽ പരിശീലകനായി ടിറ്റെ വരുമെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.