ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ നിലവിൽ അത് അർജന്റീനയുടെ എമി മാർട്ടിനെസ്സ് ആണ്. കോപ്പ അമേരിക്കൻ ടൂർണമെന്റുകളിലും, ഫൈനലിസിമയിലും, ഫിഫ ലോകകപ്പിലും മിന്നും പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഈ ടൂർണമെന്റുകളിൽ എല്ലാം തന്നെ മികച്ച ഗോൾ കീപ്പേറിനുള്ള ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയതും എമി മാർട്ടിനെസ്സ് ആണ്. ഫിഫയുടെ മികച്ച ഗോൾ കീപ്പേറിനുള്ള പുരസ്കാരവും അദ്ദേഹമാണ് സ്വന്തമാക്കിയത്.
ക്ലബ് ലെവലിൽ തന്റെ ജേഴ്‌സി നമ്പർ ഒന്നാണ് താരത്തിന് കിട്ടിയത്. അർജന്റീനയിൽ വെച്ച് നേടിയ നേട്ടങ്ങൾ എല്ലാം തന്നെ 23 ആം നമ്പർ ജേഴ്‌സി അണിഞ്ഞു കൊണ്ടായിരുന്നു. അത് കൊണ്ട് തന്നെ ക്ലബ് ലെവലിൽ ഒന്നാം നമ്പർ മാറ്റി അദ്ദേഹം 23 ആം നമ്പർ തിരഞ്ഞെടുത്തു, കാരണം താരത്തിന്റെ മകൻ ജനിച്ച തിയതി ആണ് 23. തന്റെ നേട്ടങ്ങളുടെ എല്ലാം പിന്നിൽ ഈ നമ്പർ വഹിച്ച പങ്ക് വലുതാണ് എന്നാണ് താരം പറയുന്നത്. ഇതിനെ കുറിച്ച് എമി സംസാരിച്ചു.
എമി പറയുന്നത് ഇങ്ങനെ:
” അർജന്റീന ദേശീയ ടീമിനോടൊപ്പം ഞാൻ എല്ലാം നേടി. 23ആം നമ്പർ ധരിച്ചു കൊണ്ടായിരുന്നു ഞാൻ എല്ലാം സ്വന്തമാക്കിയിരുന്നത്. എന്റെ മകൻ ജനിച്ച തീയതിയാണ് അത്. ആസ്റ്റൻ വില്ലയിലും എനിക്ക് കിരീടങ്ങൾ നേടണം. അതുകൊണ്ടാണ് 23ആം നമ്പറിലേക്ക് ഞാൻ മാറിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഞാൻ ഒരു അന്ധവിശ്വാസിയാണ് “ എമി മാർട്ടിനെസ്സ് പറഞ്ഞു.
ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ അർജന്റീന കപ്പ് ഉയർത്താൻ സാധിച്ചതിൽ പ്രധാന പങ്ക് വഹിച്ച താരം ആണ് എമി മാർട്ടിനെസ്സ്. ഡിഫറണ്ടറുമാരെ മറികടന്ന് വന്ന ഷോട്ടുകൾ എല്ലാം തന്നെ എമിയുടെ മികവ് കൊണ്ട് അതിനെ തടഞ്ഞിട്ട് മെസിക്ക് വേണ്ടി കപ്പ് നേടി കൊടുക്കാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാനും എമിക്ക് സാധിച്ചു. വരുന്ന സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ എമിലാനോ മാർട്ടിനെസ്സ് തന്റെ മികച്ച പ്രകടനം ഇത്തവണ ആസ്റ്റൻ വില്ലയ്ക്ക് വേണ്ടി നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്.