ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ പ്രൊഫഷണൽ കാരിയറിൽ 900 ഗോളുകൾ നേടുന്ന ആദ്യ ഫുട്ബോൾ കളിക്കാരൻ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അടുത്തതായി 1000 ഗോളുകൾ നേടാനാണ് തന്റെ ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്റർനാഷണൽ ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് ഉള്ളത്. റൊണാൾഡോ ലോകത്തിലെ ഒന്നാം നമ്പർ കളികാരനായത് അദ്ദേഹത്തിന്റെ കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ്
താൻ എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് ? ഇതേക്കുറിച്ചും മറ്റു പല കാര്യങ്ങളെക്കുറിച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുപാട് സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ പരിശോധിക്കാം.
“അതുല്യനായ ഫുട്ബോൾ താരം,ജീവിതത്തിൽ മികച്ച ഒരു വ്യക്തി, ഇങ്ങനെ അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത്രയും വലിയ നിലയിൽ എത്തുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഒരു പ്രൊഫഷണൽ ഫുട്ബോൾ താരം ആവുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം. ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്നു. പക്ഷേ പല നഗരങ്ങളിലായി ജീവിക്കേണ്ടിവന്നത് ഒരിക്കലും എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നില്ല. ഇത്തരം കാര്യങ്ങളുമായി ഞാൻ പഴകിയിരുന്നു.
യുവേഫയുടെ ആ അവാർഡ് ലഭിച്ചത് ഒരുപാട് സന്തോഷം നൽകി. എനിക്ക് അവാർഡുകൾ ലഭിക്കുന്ന സമയത്തൊക്കെ എന്റെ കുടുംബത്തെയും കുട്ടികളെയും ആണ് ഞാൻ ഓർക്കുക. അവർക്ക് അതൊക്കെ കാണാനുള്ള ഭാഗ്യം ലഭിക്കുന്നു. ഞാൻ ഫുട്ബോൾ കളിക്കുന്നതും ഗോളുകൾ നേടുന്നതും അവർ കാണുന്നു. അതുതന്നെ എന്നെ പ്രചോദിപ്പിക്കുന്ന ഒരു കാര്യമാണ് “ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ റൊണാൾഡോയെ ഏത് താരത്തെ വെച്ച് താരതമ്യം ചെയ്യ്താലും അദ്ദേഹം തന്നെ മുന്നിട്ട് നിൽക്കും എന്നത് ഉറപ്പാണ്. അത്രയും മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോ കാഴ്ച വെക്കുന്നത്. തന്റെ ഫുട്ബോൾ യാത്ര ഉടൻ തന്നെ അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറല്ല എന്ന് നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നു. 1000 ഒഫീഷ്യൽ ഗോളുകൾ കൂടി നേടുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.