"എന്തിനാണ് വിനിയോട് ഇവർക്ക് ഇത്രയും ദേഷ്യം എന്ന് മനസിലാകുന്നില്ല"; ബാഴ്‌സിലോണ പ്രസിഡന്റ് അഭിപ്രായപ്പെട്ടു

ഇന്ന് ലാലിഗയിൽ തീപാറുന്ന പോരാട്ടമാണ് നടക്കാൻ പോകുന്നത്. എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സിലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം ഇന്ന് രാത്രി 12.30 നാണ് നടക്കുന്നത്. ഈ മത്സരത്തിൽ വിജയിച്ചാൽ ബാഴ്സിലോണയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാൻ റയൽ മാഡ്രിഡിന് സാധിക്കും. കടുത്ത പോരാട്ടം നടക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

എന്നാൽ ബാഴ്സിലോണയും ബയേൺ മ്യുണിക്കും തമ്മിൽ നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയറിനെ ബാഴ്‌സയുടെ ആരാധകർ അധിക്ഷേപിച്ചിരുന്നു. വിനീഷ്യസ് മരിക്കട്ടെ എന്ന ചാന്റ് അവർ മുഴക്കുകയായിരുന്നു. ഇക്കാര്യത്തിൽ ലാലിഗയുടെ പ്രെസിഡന്റായ ടെബാസ് തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

ടെബാസ് പറയുന്നത് ഇങ്ങനെ:

“എൽ ക്ലാസിക്കോയുടെ കാര്യത്തിലും ബാക്കിയുള്ള മത്സരങ്ങളുടെ കാര്യത്തിലും എനിക്ക് നല്ല ആശങ്കയുണ്ട്. ഈ റേസിസ്റ്റുകളും മറ്റുള്ള അസഹിഷ്ണുതകളുമാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. കൂടുതൽ വയലൻസുകൾ ഒന്നും ഉണ്ടാവില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മോശമായ സംഭവങ്ങൾ ഒന്നും ഇല്ലാതെ നല്ല രൂപത്തിലുള്ള ഒരു എൽ ക്ലാസിക്കോ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ലാലിഗ പ്രസിഡന്റ് പറഞ്ഞു.

മുൻപും പല തവണ ബാഴ്‌സയുടെ ആരാധകർ വിനിഷ്യസിനെ അധിക്ഷേപിച്ചിട്ടുണ്ട്. എന്തായാലും ഇന്നത്തെ മത്സരം റയൽ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചാണ് നടക്കുന്നത്. അത് കൊണ്ട് ഒരുപാട് ബാഴ്‌സിലോണ ആരാധകർ കാണികളായി വരാനുള്ള സാദ്ധ്യതകൾ കുറവാണ്.

Latest Stories

"വിനിഷ്യസിനെക്കാൾ കേമനായ താരമാണ് അദ്ദേഹം"; അഭിപ്രായപ്പെട്ട് അർജന്റീനൻ ഇതിഹാസം

'വയനാട്ടിൽ അഞ്ഞൂറിലധികം സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായി, ലഹരിയുടെ കേന്ദ്രം'; അധിക്ഷേപിച്ച് ബിജെപി വക്താവ്

ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള സായ് പല്ലവിയുടെ പരാമർശം; പഴയ അഭിമുഖത്തിൽ പുലിവാൽ പിടിച്ച് താരം

'പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരനെ'; ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്ത്

"അവന്മാരുടെ പിഴവ് കൊണ്ടാണ് ഞങ്ങൾ തോറ്റത്"; മത്സര ശേഷം രോഹിത്ത് ശർമ്മ നടത്തിയത് വമ്പൻ വെളിപ്പെടുത്തൽ

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'

വിരേന്ദ്ര സെവാഗ് അത്ര നല്ല മനുഷ്യൻ ഒന്നുമല്ല, എന്നോട് ചെയ്തത് എനിക്ക് ഒരിക്കലും മറക്കാനാവില്ല"; തുറന്നടിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'; ആപ് പദയാത്രയും ബിജെപിയും; ഡല്‍ഹിയില്‍ നടക്കുന്നതെന്ത്?

'ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ൻവ​ലി​ച്ച് മാ​പ്പു​പ​റ​യണം'; കൃ​ഷ്ണ​ദാ​സിന്റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് കെയുഡബ്ല്യുജെ

ധോണി കീപ് ചെയ്യുമ്പോൾ ഞങ്ങൾ ഹാപ്പിയാണ്, പുള്ളിക്കാരൻ വെറുതെ അപ്പീൽ ചെയ്യില്ല; വൈറൽ ആയി ഇന്ത്യൻ അമ്പയറുടെ വാക്കുകൾ