"എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ഞാൻ കാണിച്ച് തരാം"; ചെൽസി താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ബ്രസീലിയൻ താരമായ എസ്റ്റവായോ വില്യൻ ഗംഭീര പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ബ്രസീൽ ലീഗിൽ 12 ഗോളുകളും 8 അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. കൂടാതെ 18 വയസിന് മുൻപ് തന്നെ 20 ഗോൾ പങ്കാളിത്തങ്ങൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

പല ബ്രസീലിയൻ താരങ്ങൾക്കും ഈ റെക്കോഡ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ താരത്തെ സ്വന്തമാക്കിയിരിക്കുന്നത് ചെൽസിയാണ്. ചെൽസിയുടെ ചരിത്രത്തിലെ ഏറ്റവും സക്സസ് ഫുള്ളായ ബ്രസീലിയൻ താരമായി തനിക്ക് മാറണം എന്നാണ് എസ്റ്റവായോ വില്യൻ പറയുന്നത്.

എസ്റ്റവായോ വില്യൻ പറയുന്നത് ഇങ്ങനെ:

” എനിക്ക് ചരിത്രം സൃഷ്ടിക്കണം. ചെൽസിയുടെ ചരിത്രത്തിലെ ഏറ്റവും സക്സസ് ഫുള്ളായ ബ്രസീലിയൻ താരമായി എനിക്ക് മാറണം. കിരീടങ്ങൾ സ്വന്തമാക്കണം. എന്റെ എല്ലാ കഴിവുകളും പുറത്തെടുക്കണം. നിനക്ക് എന്തൊക്കെ കഴിയുമെന്ന് എനിക്ക് തെളിയിക്കണം. അതായിരിക്കും എന്റെ മിഷൻ ” എസ്റ്റവായോ വില്യൻ പറഞ്ഞു.

Read more

2026 ലോകകപ്പിന് വേണ്ടിയുള്ള യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ബ്രസീൽ ടീമിൽ ഇടം നേടാൻ എസ്റ്റവായോ വില്യന് കഴിഞ്ഞിട്ടുണ്ട്. ക്ലബ് ലെവലിൽ ചെൽസിയിൽ സ്ഥിരമായി അവസരം ലഭിക്കുക എന്നതായിരിക്കും താരത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.