"ഞാൻ കടപ്പെട്ടിരിക്കുന്നത് കാണികളോടാണ്, അവർ ഇല്ലായിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു"; എമിലിയാനോ മാർട്ടിനെസിന്റെ വാക്കുകൾ ഇങ്ങനെ

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് ക്ലബായ ആസ്റ്റൻ വില്ലയ്ക്ക് വിജയിക്കാൻ സാധിച്ചിരുന്നു. കരുത്തരായ ബയേൺ മ്യൂണിക്കിനെയാണ് അവർ ഒരു ഗോളിന് പരാജയപെടുത്തിയിരിക്കുന്നത്. ടൂർണമെന്റിൽ അപ്രതീക്ഷിത സംഭവങ്ങൾക്കാണ് ആരാധകർ സാക്ഷിയാകുന്നത്. അർജന്റീനൻ ഗോൾകീപ്പറായ എമി മാർട്ടിനെസിന്റെ മികവ് കൊണ്ടാണ് ആസ്റ്റൻ വില്ലയ്ക്ക് വിജയികനായത്.

മത്സരം വില്ല പാർക്കിലാണ് നടന്നത്. കാണികളുടെ സപ്പോർട് അദ്ദേഹത്തിനും ടീമിനും നന്നായി ലഭിച്ചിരുന്നു. മത്സരശേഷം ആരാധകരെ പ്രശംസിക്കാൻ എമി മറന്നില്ല. കാണികളെ കുറിച്ച് അദ്ദേഹം TNT സ്പോർട്സിനോട് സംസാരിച്ചു.

എമിലിയാനോ മാർട്ടിനെസ്സ് പറയുന്നത് ഇങ്ങനെ:

“ഇത് അവിശ്വസനീയമായി തോന്നുന്നു. ഞാൻ ഈ ക്ലബ്ബിൽ ചേർന്നതിനു ശേഷം ആദ്യമായാണ് ഇത്രയധികം ഉച്ചത്തിലുള്ള വില്ല പാർക്കിനെ കാണുന്നത്. മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബാണ് ഇത്. ഇവിടെ കളിക്കുന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. ഈ ആരാധകരെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ഞാൻ ഇവിടെ തുടരാൻ തീരുമാനിച്ചത്. ഈ വിജയം ഒരു സ്റ്റേറ്റ്മെന്റ് ആണ്. ഞങ്ങൾക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ആദ്യത്തെ എട്ടിൽ ഇടം നേടേണ്ടതുണ്ട്. എല്ലാ മത്സരങ്ങളും വിജയിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം ” എമി മാർട്ടിനെസ് പറഞ്ഞു.

Read more

അർജന്റീനയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന പോലെ ആസ്റ്റൻ വില്ലയിലും ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. പരിശീലകനായ ഉനൈ എംരിയെ കൂടി എടുത്ത് പ്രശംസിക്കേണ്ടതുണ്ട്. ടീമിനെ മികച്ച രീതിയിൽ തന്നെയാണ് അദ്ദേഹം പരിശീലിപ്പിച്ച് വരുന്നത്.