"മെസിയുടെ കാലിൽ പന്ത് കിട്ടിയാൽ പിന്നെ റെഡ് അലർട്ട് ആണ്"; താരത്തെ കുറിച്ച് അർണോൾഡ് പറയുന്നത് ഇങ്ങനെ

അർജന്റീനൻ ഇതിഹാസം ലയണൽ മെസി തന്റെ ഫുട്ബോൾ യാത്രയിൽ നേടാനുള്ളതെല്ലാം തന്നെ നേടി കഴിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിനെ സംബന്ധിച്ച് ഇനി ഉള്ള മത്സരങ്ങൾ ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത്രയും നാളത്തെ യാത്രയിൽ കഴിഞ്ഞ അഞ്ച് വർഷം മെസിക്ക് ഒരിക്കലും മറക്കാനാവാത്ത വർഷങ്ങളാണ്. പുതിയ പരിശീലകനായ ലയണൽ സ്കലോണി വന്നതിനു ശേഷം അർജന്റീനൻ ഫുട്ബോളിന് പുതിയ യുഗം തന്നെ ആണ് ആരംഭിച്ചിരിക്കുന്നത്. മെസിയുടെ ജീവിത സ്വപ്നമായ ഫിഫ ലോകകപ്പ് നേടി കൊടുക്കാൻ സഹായിച്ചത് ലയണൽ സ്കലോണി കോച്ച് ആയി വന്നതിൽ പിന്നെയാണ്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ചാമ്പ്യൻഷിപ്പ് ട്രോഫികൾ ഉള്ള താരം അത് ലയണൽ മെസി ആണ്. താരം 8 ബാലൺ ഡി ഓർ പുരസ്‌കാരമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

മെസിയെ കുറിച്ച് ലിവർപൂളിന്റെ ഇംഗ്ലീഷ് സൂപർ താരം അലക്‌സാണ്ടർ അർണോൾഡ് പറയുന്നത് ഇങ്ങനെ:

” ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരം അത് ലയണൽ മെസി ആണ്. അദ്ദേഹത്തിന്റെ കൂടെ കളിക്കുമ്പോൾ നമ്മൾ ഏതോ മായാലോകത്ത് ചെന്നത് പോലെ ആണ്. ഒരുപാട് താരങ്ങളുടെ കൂടെ ഞാൻ മത്സരിച്ചിട്ടുണ്ട്. എന്നാൽ മെസിയുടെ കൂടെ കളിക്കുമ്പോൾ നമുക്ക് എവിടുന്നോ ഒരു പോസിറ്റീവ് എനർജി ലഭിക്കും. അദ്ദേഹത്തിന്റെ അടുത്ത പന്ത് ചെല്ലുമ്പോൾ നമ്മൾ റെഡ് അല്ലെർട്ട് ആയിരിക്കും. എതിരാളികൾക്ക് പോലും ഫീലിംഗ് തരുന്ന അപൂർവം ചില കളിക്കാരിൽ ഒരാൾ ആണ് മെസി. അത് കൊണ്ട് തന്നെ ആണ് മെസി എനിക്ക് ഏറ്റവും മികച്ച കളിക്കാരനായി തോന്നുന്നതും” അർണോൾഡ് പറഞ്ഞു.

മെസിയെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരമായി കാണുന്നവർ ഏറെയാണ്. അത് കൊണ്ട് തന്നെ ഇനി ഉള്ള മത്സരങ്ങൾ അദ്ദേഹത്തിന് വിജയിക്കുവാൻ വേണ്ടി മാത്രമല്ല ആസ്വദിക്കാൻ കൂടെ വേണ്ടിയാണു അദ്ദേഹം കളിക്കുക. കഴിഞ്ഞ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ മെസിയുടെ കാലിനു ഗുരുതരമായ പരിക്ക് സംഭവിച്ചു. മത്സരത്തിന്റെ 64 മിനിറ്റിൽ താരം വേദനയെ തുടർന്ന് കളം വിട്ടിരുന്നു. മെസിയുടെ അഭാവത്തിലും അർജന്റീനൻ താരങ്ങൾ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച് അദ്ദേഹത്തിന് വേണ്ടി കപ്പ് നേടി കൊടുത്തു.