"നെയ്മറിനെ പൂട്ടിയില്ലേൽ പണി പാളും മക്കളെ"; ഗോൾ കീപ്പർ എമി മാർട്ടിനെസിന്റെ വാക്കുകൾ വൈറൽ

അർജന്റീനയുടെ ഏറ്റവും മികച്ച താരമാണ് എയ്ഞ്ചൽ ഡി മരിയ. ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ട്രോഫി നേടിയതിന് ശേഷം അർജന്റീനയുടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നിന്നും പടിയിറങ്ങിയെങ്കിലും ക്ലബ് ലെവലിൽ അദ്ദേഹം പോർച്ചുഗലിന്റെ ക്ലബായ ബെൻഫിക്കയ്ക്ക് വേണ്ടി ഇപ്പോഴും കളിക്കുന്നുണ്ട്.

ചിലിക്കെതിരെ ഉള്ള മൽസരത്തിനു മുൻപ് അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ താരത്തിനെ ആദരിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൽ എയ്ഞ്ചൽ ഡി മരിയയെ കുറിച്ചുള്ള ഡോക്യുമെന്ററി അവർ ഇറക്കിയിരുന്നു. അതിൽ അർജന്റീനയുടെ ഗോൾ കീപ്പർ ആയ എമിലാനോ മാർട്ടിനെസ്സ് നെയ്മർ ജൂനിയറിനെ കുറിച്ച് കളിക്കളത്തിൽ പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

എമിലാനോ മാർട്ടിനെസിന്റെ വാക്കുകൾ ഇങ്ങനെ:

”കോപ്പ അമേരിക്ക ഫൈനലിന്റെ രണ്ടാം പകുതിയിൽ നെയ്മർ തടയാൻ സാധിക്കാത്ത ഒരു താരമായിരുന്നു. അൺസ്റ്റോപ്പബിളായിരുന്നു. ഒരു മുന്നേറ്റത്തിൽ അദ്ദേഹം ഗൈഡോ റോഡ്രിഗസ്, ഓട്ടമെന്റി, ജർമ്മൻ പെസല്ല എന്നിവരെ നെയ്മർ ഒറ്റയ്ക്ക് മറികടന്നു. അപ്പോൾ ഞാൻ പറഞ്ഞു..ആരെങ്കിലുമൊന്ന് നെയ്മറെ തടയൂ.. അല്ലെങ്കിൽ അവൻ അത് ഗോളടിക്കുക തന്നെ ചെയ്യും എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത് ” എമിലാനോ മാർട്ടിനെസ്സ് പറഞ്ഞു.

Read more

ആ കോപ്പയിൽ നെയ്മർ ജൂനിയറിന്റെ ബലത്തിലായിരുന്നു ബ്രസീൽ ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ ഫൈനലിൽ അർജന്റീന
ബ്രസീലിനെ പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ കോപ്പ അമേരിക്കൻ ട്രോഫി സ്വന്തമാക്കി. അന്ന് മുതലാണ് അർജന്റീന തങ്ങളുടെ ട്രോഫി വേട്ട ആരംഭിച്ചത്. ഇപ്പോൾ അവർ ലോകത്തിലെ ഏറ്റവും മികച്ച ടീം ആണ്.