"വിനിയോട് കാണിച്ചത് അനീതി"; തുറന്നടിച്ച് ബ്രസീൽ പരിശീലകൻ

ഇത്തവണത്തെ ബാലൺ ഡി ഓർ പ്രഖ്യാപിച്ചപ്പോൾ പുരസ്‌കാരം നേടുന്നത് ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയർ ആയിരിക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഫ്രാൻസ് ഫുട്ബോൾ ഇത്തവണ തിരഞ്ഞെടുത്തത് സ്പാനിഷ് താരമായ റോഡ്രിയെ ആയിരുന്നു. അതിലെ വിവാദം ഇത് വരെയായി കെട്ടടങ്ങിയിട്ടില്ല. യോഗ്യത നോക്കുകയാണെങ്കിൽ റോഡ്രിയെക്കാൾ ഏറ്റവും അർഹത ഉള്ളത് വിനിക്കാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ബാലൺ ഡി ഓർ നഷ്ടപ്പെട്ടതിൽ നിരാശയിലാണ് വിനി ഇപ്പോൾ. എന്നാൽ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബ്രസീൽ പരിശീലകനായ ഡോറിവാൽ ജൂനിയർ. താരത്തോട് കാണിച്ചത് കടുത്ത അനീതിയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ഡോറിവാൽ ജൂനിയർ പറയുന്നത് ഇങ്ങനെ:

“എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തോട് കാണിച്ചത് നീതികേടാണ്. കാരണം ഇതൊരു വ്യക്തിഗത അവാർഡ് ആണ്. ആ അവാർഡ് നേടിയ വ്യക്തിയോട് വിരോധമൊന്നുമില്ല. സ്പാനിഷ് ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. പക്ഷേ വിനീഷ്യസ് ചെയ്ത കാര്യങ്ങൾ നോക്കുമ്പോൾ അദ്ദേഹം അർഹിച്ചിരുന്നു”

ഡോറിവാൽ ജൂനിയർ തുടർന്നു:

“എന്നാൽ വിനീഷ്യസ് നേടിയ ഏറ്റവും വലിയ പുരസ്കാരം ആളുകളിൽ നിന്നുള്ള അഭിനന്ദനങ്ങളും അംഗീകാരങ്ങളുമാണ്. വിനീഷ്യസാണ് പുരസ്കാരം അർഹിച്ചതെന്നും നടന്നത് തികഞ്ഞ നീതികേടാണ് എന്നും ഭൂരിഭാഗം വരുന്ന ബ്രസീലിയൻ ആരാധകരും മനസ്സിലാക്കിയിട്ടുണ്ട് “ ഡോറിവാൽ ജൂനിയർ പറഞ്ഞു.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം