"ലാമിന് യമാലിന്റെ മികവിൽ നിങ്ങൾ മറന്ന് പോകുന്ന ഒരു ഇതിഹാസ താരമുണ്ട്"; എതിർ പരിശീലകനായ ലൂയിസ് ഗാർഷ്യ പ്ലാസയുടെ വാക്കുകൾ ഇങ്ങനെ

ലാലിഗയിൽ മികച്ച പ്രകടനമാണ് നിലവിൽ ബാഴ്‌സിലോണ നടത്തുന്നത്. ഇന്നത്തെ പോരാട്ടം ബാഴ്‌സയും കരുത്തരായ ഡിപോർട്ടിവോ അലാവസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അലവാസിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ ബാഴ്‌സയ്ക്ക് വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ ഒസാസുനയോട് പരാജയപ്പെട്ടിരുന്നു.

ബാഴ്സിലോണയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന താരങ്ങളാണ് ലാമിന് യമാലും, റഫീഞ്ഞയും. ഇത്രയും മത്സരങ്ങൾ ബാഴ്‌സ വിജയിക്കുന്നതിന്റെ കാരണം ഇവരുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് തന്നെയാണ്. ഇവരെ പ്രശംസിച്ചുകൊണ്ട് അലാവസിന്റെ പരിശീലകനായ ലൂയിസ് ഗാർഷ്യ പ്ലാസ രംഗത്ത് വന്നിട്ടുണ്ട്.

ലൂയിസ് ഗാർഷ്യ പ്ലാസ പറയുന്നത് ഇങ്ങനെ:

“ഫ്ലിക്കിന്റെ കീഴിലുള്ള ബാഴ്സയുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണ്. ഇപ്പോൾതന്നെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറാൻ യമാലിന് സാധിച്ചിട്ടുണ്ട്. വളരെയധികം പ്രതിഭാധനനായ ഒരു താരമാണ് അദ്ദേഹം. യമാൽ ഒരു ചരിത്രം രേഖപ്പെടുത്തുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ ഇവിടെ റാഫീഞ്ഞയെ കൂടി എടുത്തു പറയേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലെവൽ തീർച്ചയായും ഒരു അത്ഭുത ദൃശ്യമാണ് “ഗാർഷ്യ പ്ലാസ പറഞ്ഞു.

Read more

ഓഗസ്റ്റ് മാസത്തിലെ ഏറ്റവും മികച്ച ലാലിഗ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് റാഫിഞ്ഞയായിരുന്നു. തുടർന്നു സെപ്റ്റംബർ മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ ലാമിന് യമാലും. അഞ്ച് ഗോളുകളും 5 അസിസ്റ്റുകളും ഈ സീസണിൽ ബാഴ്സക്ക് വേണ്ടി നേടാൻ യമാലിന് സാധിച്ചിട്ടുണ്ട്. അതേസമയം 6 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റാഫീഞ്ഞ ഈ സീസണിൽ സ്വന്തമാക്കിയിട്ടുള്ളത്.