ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ് ലെവലിൽ അദ്ദേഹത്തിന് മോശമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുള്ള ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ അദ്ദേഹം തിരികെ 2021 ഇൽ വീണ്ടും ക്ലബ്ബിലേക്ക് പോയിരുന്നു. എത്തിയ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനത്തിലൂടെയും എല്ലാ കോമ്പറ്റീഷനിലുമായി അദ്ദേഹം 24 ഗോളുകൾ നേടി.
എന്നാൽ രണ്ടാം സീസണിൽ പ്രതീക്ഷിച്ച പോലെ അദ്ദേഹത്തിന് മികവ് തുടരാൻ സാധിച്ചിരുന്നില്ല. അതിലൂടെ പരിശീലകനായ എറിക് ടെൻ ഹാഗുമായി റൊണാൾഡോ വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ ക്ലബ് വിട്ടു. മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് പ്രവർത്തിച്ച വ്യക്തിയാണ് മൈക്ക് ഫിലാൻ. അദ്ദേഹം റൊണാൾഡോയെ കുറിച്ച് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.
മൈക്ക് ഫിലാൻ പറയുന്നത് ഇങ്ങനെ:
“ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെ വന്നപ്പോഴുള്ള ആവേശവും ആരവവും അസാധാരണമായിരുന്നു. ഒരു വ്യത്യസ്ത ശൈലിയുമായാണ് അദ്ദേഹം വന്നത്. അദ്ദേഹം ഒരു ഗോൾ സ്കോററാണ്. സ്വയം ഒരു സ്റ്റാൻഡേർഡ് അദ്ദേഹം സെറ്റ് ചെയ്തു വച്ചിരുന്നു”
മൈക്ക് ഫിലാൻ തുടർന്നു:
“എന്നാൽ അതിനോടൊപ്പം എത്താൻ ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹം ഉണ്ടാക്കിയ ഇമ്പാക്ട് വളരെ വലുത് തന്നെയായിരുന്നു. അദ്ദേഹം പരിധികൾ ലംഘിച്ചു എന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ക്ലബ്ബിനകത്ത് അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ല ” മൈക്ക് ഫിലാൻ പറഞ്ഞു.