"എംബാപ്പയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ പാടില്ല"; പിന്തുണ അറിയിച്ച് സഹതാരം

ഫ്രഞ്ച് ദേശിയ ടീമിന്റെ ക്യാപ്റ്റനായ കിലിയൻ എംബപ്പേ ഇത്തവണത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസ് ടീമിന്റെ കൂടെ കളിക്കില്ല എന്ന വാർത്ത ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. പൂർണ ആരോഗ്യവാനായി തിരിച്ച് വരാൻ വേണ്ടിയാണ് അദ്ദേഹം ഈ ബ്രേക്ക് എടുക്കുന്നത് എന്നാണ് ടീം മാനേജ്മെന്റിനോട്‌ പറഞ്ഞിരുന്നത്. പക്ഷെ അത് പറഞ്ഞതിന് ശേഷവും എംബപ്പേ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചു. അതിൽ ആരാധകർക്ക് അദ്ദേഹത്തോട് ദേഷ്യമുണ്ട്. ഫ്രാൻസ് ടീമിന്റെ കൂടെ കളികാത്തതിൽ ആരാധകരുടെ ഭാഗത്ത് നിന്ന് വിമർശനങ്ങൾ ഉയരുകയാണ്. തനിക്ക് ദേശിയ ടീമിനെക്കാളും പ്രധാനം ക്ലബ് ടീമായ റയലിനോടാണെന്നാണ് ആരാധകരുടെ വാദം.

താരത്തിന് നേരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സഹതാരമായ ചുവാമെനി ഇപ്പോൾ. എംബപ്പേക്ക് ഫ്രഞ്ച് ടീമിനോടുള്ള ഇഷ്ടവും ആത്മാർത്ഥതയും തെളിയിക്കേണ്ട കാര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ചുവാമെനി പറയുന്നത് ഇങ്ങനെ:

“നമ്മൾ കാര്യങ്ങളെ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. ഓരോരുത്തർക്കും അവർക്ക് ഇഷ്ടമുള്ള രീതിയിൽ ചിന്തിച്ചു കൂട്ടാം. പക്ഷേ നമുക്ക് എല്ലാവർക്കും എംബപ്പേയെ അറിയാവുന്നതാണ്. അദ്ദേഹം മത്സരം ഫോളോ ചെയ്തോ ഇല്ലയോ നമ്മൾ നോക്കേണ്ട കാര്യമില്ല. നമ്മൾ ഒരിക്കലും എംബപ്പേയുടെ ഫ്രഞ്ച് ടീമിനോടുള്ള ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ പാടില്ല. ഫ്രഞ്ച് ടീമിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടവും ആത്മാർത്ഥതയും അദ്ദേഹം തെളിയിച്ചതാണ്. ഇനി ഒന്നും തെളിയിക്കാൻ ബാക്കിയില്ല. അദ്ദേഹത്തിന്റെ മടങ്ങിവരവിനായി ഞങ്ങൾ കാത്തിരിക്കുകയാണ് ”ചുവാമെനി പറഞ്ഞു.

റയലിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ എംബാപ്പയ്ക്ക് സാധിക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഫ്രാൻസിന് വേണ്ടി ചുവാമെനിയാണ് നായക സ്ഥാനം ഏറ്റിരിക്കുന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഫ്രാൻസിന്റെ എതിരാളികൾ ബെൽജിയം ആണ്.