"മെസിക്ക് വയ്യ"; തുറന്നടിച്ചു മുൻ കൊളംബിയൻ താരം; അംഗീകരിക്കാനാകാതെ ഫുട്ബോൾ ആരാധകർ

മുൻപത്തെ ടൂർണമെന്റുകളിൽ വെച്ച് ഇത്തവണത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ ലയണൽ മെസി ഗംഭീര പ്രകടനങ്ങൾ അല്ല കാഴ്ച വെച്ചിരിക്കുന്നത്. താരം നിലവിൽ ടീമിന് വേണ്ടി ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് നേടിയിരിക്കുന്നത്. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ആരാധകരുടെ പ്രതീക്ഷക്കൊത്ത് അദ്ദേഹത്തിന് കളിക്കാൻ സാധിക്കുന്നില്ല. വരുന്ന ഫൈനൽ മത്സരത്തിൽ താരം ഗംഭീര പ്രകടനം കാഴ്ച വെക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. കൊളംബിയയാണ് ഇത്തവണത്തെ അർജന്റീനയുടെ ഫൈനൽ എതിരാളികൾ.

മുൻ കൊളംബിയൻ താരം അഡോൾഫോ വലൻസിയ ലയണൽ മെസിയെ പറ്റി പറഞ്ഞിരിക്കുന്നത് ഇങ്ങനെ ആണ്:

അര്ജന്റീന കടുത്ത എതിരാളികൾ ആണെന്നുള്ള കാര്യം ശെരി ആണ്. അവർ നിലവിലെ ലോക ചാമ്പ്യൻസ് ആണ്. പക്ഷെ കൊളംബിയൻ താരങ്ങൾ അടുത്ത മത്സരത്തിൽ നല്ല ആത്മവിശ്വാസത്തിലാണ്. കാരണം ഇപ്പോൾ മെസിയെ ആർക്ക് വേണമെങ്കിലും മാർക്ക് ചെയ്യാം. നേരത്തെ ബാർസലോണയിൽ കളിച്ചിരുന്ന മെസി ഉണ്ട്, ഒരേ സമയം 7 ഉം 8 പേരെ കടത്തി വെട്ടി ഗോൾ നേടിയിരുന്ന മെസി. ഇപ്പോൾ അദ്ദേഹത്തിന് ആ വേഗതയും കോൺസിസ്റ്റൻസിയും നഷ്ട്ടപെട്ടു. ഞങ്ങളുടെ ടീമിൽ ഉള്ളവർ എല്ലാം തന്നെ യുവ താരങ്ങളാണ്. മെസിക്കും ഡി മരിയയ്ക്കും ഇപ്പോൾ പ്രായം ആയി. ഞാൻ മെസിയുടെ ആരാധകൻ തന്നെ പക്ഷെ അദ്ദേഹം ഇപ്പോൾ പഴയ മെസി അല്ല” ഇതാണ് വലൻസിയ പറഞ്ഞത്.

ലയണൽ മെസി, ഡി മരിയ എന്നിവരെ തളച്ച് ഇത്തവണത്തെ കോപ്പ അമേരിക്കൻ ട്രോഫി നേടാൻ കൊളംബിയൻ താരങ്ങൾക്ക് സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് വലൻസിയ ഇപ്പോൾ. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ അത്ര എളുപ്പത്തിൽ പൂട്ടാൻ കൊളംബിയൻ താരങ്ങൾക്ക് കുറച്ചധികം ബുദ്ധിമുട്ടാണ്. ലയണൽ മെസി മാത്രമാണ് നിലവിൽ ഇത്തവണ തിളങ്ങാനാവാത്തതു. എന്നാൽ നിലവിൽ അർജന്റീനയുടെ ബാക്കി താരങ്ങൾ എല്ലാം മിന്നും ഫോമിലാണ് കളിക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തവണത്തെ കോപ്പ അമേരിക്കൻ ഫൈനൽ തുല്യശക്തരായ ഇരു ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. അത് കൊണ്ട് തന്നെ ജൂലൈ 15 നു നടക്കുന്ന ഫൈനൽ മത്സരത്തിൽ ആരാധകർക്ക് ആര് വിജയിക്കും എന്ന് നിർണയിക്കാൻ സാധിക്കില്ല.