"വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് മുൻപ് റൊണാൾഡോയ്ക്ക് ഒരു ലക്ഷ്യം കൂടെയുണ്ട്"; തുറന്ന് പറഞ്ഞ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷം ഫെബ്രുവരിയോടെ അദ്ദേഹത്തിന് 40 വയസാണ് തികയുന്നത്. എന്നാൽ ഈ പ്രായത്തിലും റൊണാൾഡോ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. തന്റെ ഫുട്ബോൾ കരിയറിൽ 900 ഗോളുകൾ നേടുന്ന അത്യപൂർവമായ റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. ആയിരം ഗോളുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് റൊണാൾഡോ മുന്നോട്ട് പോകുന്നത്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും, മുൻ കേരള ബ്ലാസ്റ്റേഴ്‌സ് അംഗവുമായ വെസ് ബ്രൗൺ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ സംസാരിച്ചിരിക്കുകയാണ്. ഉടനെ താരം വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.

വെസ് ബ്രൗൺ പറയുന്നത് ഇങ്ങനെ:

”സ്വന്തം ശരീരം നോക്കുന്ന കാര്യത്തിൽ റൊണാൾഡോ അവിശ്വസനീയമാണ്. ഈ പ്രായത്തിലും ബോഡി ഇങ്ങനെ നിലനിർത്തുക എന്നത് ഒരു നേട്ടം തന്നെയാണ്. തീർച്ചയായും റൊണാൾഡോ ഫുട്ബോൾ ആസ്വദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഇത് തുടരും. ഉടനെയൊന്നും റൊണാൾഡോ അവസാനിപ്പിക്കില്ല. 1000 ഗോളുകൾ നേടുന്നതിനെ കുറിച്ച് റൊണാൾഡോ നേരത്തെ സംസാരിച്ചിരുന്നു. അത് തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ചരിത്രം കുറിക്കുക എന്നതാണ് അദ്ദേഹം ഉന്നയിടുന്നത്. തീർച്ചയായും അത് അദ്ദേഹം നേടിയെടുക്കും എന്നാണ് ഞാൻ കരുതുന്നത് ” വെസ് ബ്രൗൺ പറഞ്ഞു.

അടുത്ത ലോകകപ്പോടുകൂടി റൊണാൾഡോ വിരമിക്കാനാണ് സാധ്യത. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചാലും, ക്ലബ് ലെവൽ ടൂർണമെന്റിൽ കുറച്ചധികം നാൾ റൊണാൾഡോ കളിക്കും എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Read more