"റൊണാൾഡോയുടെ മകന് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത്": വെസ്ലി മൈക്കൽ ബ്രൗൺ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 900 ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരം എന്ന റെക്കോഡ് ആണ് അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. 1000 ഗോളുകൾ നേടി രാജകീയമായി പടിയിറങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് റൊണാൾഡോ നേരത്തെ പറഞ്ഞിരുന്നു. തന്റെ അവസാന ഘട്ട ഫുട്ബോൾ യാത്രകൾ ഇപ്പോൾ ആസ്വദിക്കുകയാണ് അദ്ദേഹം.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ച് കളിച്ച ഇംഗ്ലീഷ് താരമാണ് വെസ് ബ്രൗൺ. താരത്തെ കുറിച്ച് ബ്രൗൺ ഇപ്പോൾ സംസാരിച്ചിരിക്കുകയാണ്. ഭാവിയിൽ ക്രിസ്റ്റ്യാനോക്ക് ഒരു മികച്ച പരിശീലകനാവാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. റൊണാൾഡോ ജൂനിയർ ഒരു മികച്ച താരമാവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ക്രിസ്റ്റ്യാനോയെ പോലെയുള്ള ഒരു പിതാവിനെ ലഭിച്ചത് അദ്ദേഹത്തിന്റെ ഭാഗ്യമാണെന്നും ബ്രൗൺ പറഞ്ഞിട്ടുണ്ട്.

വെസ് ബ്രൗൺ പറയുന്നത് ഇങ്ങനെ:

“ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷം ക്രിസ്റ്റ്യാനോ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുക തന്നെ ചെയ്യും. ഫുട്ബോളിനോട് വളരെയധികം പാഷനേറ്റ് ആയിട്ടുള്ള താരമാണ് റൊണാൾഡോ. തീർച്ചയായും റൊണാൾഡോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭാവിയിൽ അദ്ദേഹം ഒരു മികച്ച പരിശീലകനായി മാറും. അത് എനിക്ക് ഉറപ്പാണ്. ഒരുപാട് വർഷമായി റൊണാൾഡോ ഈ രംഗത്ത് ഉണ്ട്. വളരെയധികം പാഷനും ഫോക്കസും അദ്ദേഹത്തിനുണ്ട്”

വെസ് ബ്രൗൺ തുടർന്നു:

Read more

“പരിശീലകൻ ആവുക എന്നത് റൊണാൾഡോ ഇഷ്ടപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. തന്റെ മകനും ഒരു മികച്ച താരമാവാൻ റൊണാൾഡോ ആഗ്രഹിക്കുന്നുണ്ട് എന്നത് എനിക്ക് ഉറപ്പാണ്. റൊണാൾഡോ ജൂനിയർ ഒരു മികച്ച പ്രൊഫഷണൽ താരമായി മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും മികച്ച പിതാവാണ് ക്രിസ്റ്റ്യാനോ.തീർച്ചയായും തന്റെ മകനെ അദ്ദേഹം സഹായിക്കും.ക്രിസ്റ്റ്യാനോയിൽ നിന്ന് തന്നെ പഠിക്കാൻ ജൂനിയർക്ക് കഴിയും. ഭാവിയിൽ എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്ക് കാണാം” വെസ് ബ്രൗൺ പറഞ്ഞു.