"ഞങ്ങൾ സ്പെഷ്യൽ ടീം ആകാൻ കാരണം ആ ഒരു സംഭവം കൊണ്ട് മാത്രമാണ്"; ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ബാഴ്‌സ തങ്ങളുടെ പഴയ കണക്കുകൾ വീട്ടി. യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി രാജകീയമായി തങ്ങളുടെ പഴയ കണക്കുകൾ തീർത്ത് ബാഴ്‌സിലോണ. തീ പാറുന്ന പോരാട്ടം നടക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ബയേൺ മ്യുണിക് ആയിരുന്നെങ്കിലും ബാഴ്‌സയുടെ പ്രധിരോധ നിരയുടെ മുൻപിൽ അവർക്ക് അടിയറവ് പറയേണ്ടി വന്നു.

ബ്രസീലിയൻ സൂപ്പർതാരമായ റാഫിഞ്ഞയുടെ ഹാട്രിക്കാണ് ബാഴ്സക്ക് ഈയൊരു തകർപ്പൻ വിജയം സമ്മാനിച്ചത്. അവസാന ഗോൾ റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു നേടിയത്. പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ മികച്ച പ്രകടനമാണ് ടീം നടത്തുന്നത്. ബാഴ്സിലോണയുടെ താരങ്ങളുടെ പ്രകടനത്തെ പറ്റിയും ലാ മാസിയയുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:

”ഞങ്ങൾ ഒരു സ്പെഷ്യൽ ടീമാണ്. കാരണം ലാ മാസിയ വലിയ രൂപത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്. താരങ്ങളുടെ ബന്ധങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ ലാ മാസിയക്ക് സാധിക്കുന്നുണ്ട്. അവർ അവിടെ കളിച്ചു വളർന്നതുകൊണ്ടുതന്നെ നല്ല പരസ്പര ധാരണ അവർക്കിടയിൽ ഉണ്ട്. വളരെ ആസ്വദിച്ചു കൊണ്ടാണ് ഞങ്ങൾ ഇപ്പോൾ കളിക്കുന്നത്. ലാ മാസിയ എന്ന അക്കാദമിയുടെ പ്രാധാന്യം ഞാൻ ഇതിനു മുൻപും ഒരുപാട് തവണ പറഞ്ഞതാണ് ” ഹാൻസി ഫ്ലിക്ക് പറഞ്ഞു.

ലാ മാസിയയുടെ അക്കാഡമിയിൽ വളർന്നു വന്ന താരങ്ങളാണ് ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്‌സയുടെ ആദ്യ പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്നത്. മത്സരം അവസാനിക്കുന്ന സമയത്ത് 8 ലാ മാസിയ താരങ്ങൾ കളിക്കളത്തിൽ ഉണ്ടാവുകയും ചെയ്തിരുന്നു. നാളെ നടക്കുന്ന എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെയാണ് ബാഴ്‌സിലോണ നേരിടുന്നത്.

Latest Stories

തമിഴ്നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല, അപകടത്തിൽപ്പെട്ടത് കേരളത്തിലേക്കുള്ള വിവേക് എക്‌സ്പ്രസ്

മുൻ എസ്‍പി സുജിത്ത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരെയുള്ള ബലാത്സംഗ പരാതി; എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് തടഞ്ഞ് കോടതി

വല്ലാതെ കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം, 'നിറ'ത്തില്‍ നിന്നും ഒഴിവാക്കി.. പിന്നീട് ശാലിനിയും നോ പറഞ്ഞു: കമല്‍

വാളയാർ പെൺകുട്ടികളെ അപകീർത്തിപ്പെടുത്തൽ; മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സോജന്‍റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി, 24 ന്യൂസ് ചാനലിനും വിമർശനം

പാലക്കാട് ഡിഎംകെയിലും പിളർപ്പ്; അൻവറിന്റെ തീരുമാനത്തിൽ പ്രതിഷേധം, ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു

നിലവിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് ലോകമെമ്പാടുമുള്ള ഒരു തെറ്റിദ്ധാരണ; തുറന്നടിച്ച് സൈമണ്‍ ഡൂള്‍

'ഒരു വിട്ടുവീഴ്ചയ്ക്കും പാർട്ടി തയ്യാറല്ല'; പി പി ദിവ്യക്കെതിരായ പൊലീസ് അന്വേഷണം കൃത്യം: ഗോവിന്ദൻ

വയനാടിന് ആശ്വാസം പകരാന്‍ കേന്ദ്രം തയ്യാറാകുന്നില്ല; സഹായം നല്‍കിയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍

എഡിഎമ്മിൻ്റെ മരണം; അന്വേഷണം ആറംഗ പ്രത്യേക പൊലീസ് സംഘത്തിന് കൈമാറി; കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് നേതൃത്വം

ബോട്ടോക്സ് ചെയ്തത് പാളി! ചിരി വിരൂപമായി, ഒരു ഭാഗം തളര്‍ന്നു..; ആലിയ ഭട്ടിന് എന്തുപറ്റി? പ്രതികരിച്ച് താരം