"ഞങ്ങൾ സ്പെഷ്യൽ ടീം ആകാൻ കാരണം ആ ഒരു സംഭവം കൊണ്ട് മാത്രമാണ്"; ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ബാഴ്‌സ തങ്ങളുടെ പഴയ കണക്കുകൾ വീട്ടി. യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി രാജകീയമായി തങ്ങളുടെ പഴയ കണക്കുകൾ തീർത്ത് ബാഴ്‌സിലോണ. തീ പാറുന്ന പോരാട്ടം നടക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ബയേൺ മ്യുണിക് ആയിരുന്നെങ്കിലും ബാഴ്‌സയുടെ പ്രധിരോധ നിരയുടെ മുൻപിൽ അവർക്ക് അടിയറവ് പറയേണ്ടി വന്നു.

ബ്രസീലിയൻ സൂപ്പർതാരമായ റാഫിഞ്ഞയുടെ ഹാട്രിക്കാണ് ബാഴ്സക്ക് ഈയൊരു തകർപ്പൻ വിജയം സമ്മാനിച്ചത്. അവസാന ഗോൾ റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു നേടിയത്. പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ മികച്ച പ്രകടനമാണ് ടീം നടത്തുന്നത്. ബാഴ്സിലോണയുടെ താരങ്ങളുടെ പ്രകടനത്തെ പറ്റിയും ലാ മാസിയയുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:

”ഞങ്ങൾ ഒരു സ്പെഷ്യൽ ടീമാണ്. കാരണം ലാ മാസിയ വലിയ രൂപത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്. താരങ്ങളുടെ ബന്ധങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ ലാ മാസിയക്ക് സാധിക്കുന്നുണ്ട്. അവർ അവിടെ കളിച്ചു വളർന്നതുകൊണ്ടുതന്നെ നല്ല പരസ്പര ധാരണ അവർക്കിടയിൽ ഉണ്ട്. വളരെ ആസ്വദിച്ചു കൊണ്ടാണ് ഞങ്ങൾ ഇപ്പോൾ കളിക്കുന്നത്. ലാ മാസിയ എന്ന അക്കാദമിയുടെ പ്രാധാന്യം ഞാൻ ഇതിനു മുൻപും ഒരുപാട് തവണ പറഞ്ഞതാണ് ” ഹാൻസി ഫ്ലിക്ക് പറഞ്ഞു.

ലാ മാസിയയുടെ അക്കാഡമിയിൽ വളർന്നു വന്ന താരങ്ങളാണ് ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്‌സയുടെ ആദ്യ പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്നത്. മത്സരം അവസാനിക്കുന്ന സമയത്ത് 8 ലാ മാസിയ താരങ്ങൾ കളിക്കളത്തിൽ ഉണ്ടാവുകയും ചെയ്തിരുന്നു. നാളെ നടക്കുന്ന എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെയാണ് ബാഴ്‌സിലോണ നേരിടുന്നത്.