ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കോപ്പ അമേരിക്കൻ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് അർജന്റീനൻ താരങ്ങൾ നടത്തുന്നത്. ഇത് വരെ കളിച്ച എല്ലാ മത്സരങ്ങളും അര്ജന്റീന വിജയിച്ചിരുന്നു. ഇനി അടുത്ത മത്സരം അവർ കൊളംബിയയെ ഫൈനലിൽ ആണ് നേരിടുന്നത്. നിലവിൽ കോപ്പയിലെ ഏറ്റവും മികച്ച ടീം ആണ് അര്ജന്റീന. അത് കൊണ്ട് തന്നെ കഴിഞ്ഞ തവണത്തെ പോലെ ഈ തവണയും കോപ്പ കപ്പുയർത്താൻ സാധ്യത ഉള്ള ടീം അര്ജന്റീനയാണ്. ലയണൽ മെസിക്ക് ഈ ടൂർണമെന്റിൽ അത്രയ്ക്കു തിളങ്ങാൻ സാധിച്ചിട്ടില്ല. താരം ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് നേടിയിട്ടുള്ളത്. എന്നിരുന്നാലും അർജന്റീനയുടെ തുറുപ്പ് ചീട്ട് മെസി തന്നെ ആണ്. താരത്തിനെ സംബന്ധിച്ച ഈ ടൂർണമെന്റ് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് എന്ന പറഞ്ഞിരിക്കുകയാണ് മെസി.
ലയണൽ മെസിയുടെ വാക്കുകൾ ഇങ്ങനെ:
” സത്യം പറഞ്ഞാൽ എനിക്ക് ഈ ടൂർണമെന്റ് വളരെ ബുദ്ധിമുട്ടുണ്ടാകുന്നതായിരുന്നു. എന്റെ ലെവൽ ഇപ്പോൾ ഭയങ്കര ഉയരത്തിലാണ്. അതോടൊപ്പം ഗ്രൗണ്ടുകളുടെ നിലവാരം വളരെ കുറവാണ്. ഇവിടുത്തെ ടെമ്പറേച്ചറിൽ കളിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഫൈനൽ മത്സരത്തിൽ ഞങ്ങൾ നേരിടുന്നത് കരുത്തരായ ടീമിനെ തന്നെ ആണ്, അത് കൊണ്ട് തന്നെ ഫൈനൽ വരെ ഞങ്ങൾ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്” ഇതാണ് ലയണൽ മെസി പറഞ്ഞത്.
Read more
കോപ്പയിലെ മെസിയുടെ അവസാനത്തെ ടൂർണമെന്റ് ആയിരിക്കും ഇതെന്ന് നേരത്തെ തന്നെ താരം സൂചിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത്തവണത്തെ കോപ്പ അമേരിക്കൻ കപ്പുയർത്തി മെസിക്ക് ഗംഭീരമായ യാത്ര അയപ്പ് നൽകാനാണ് അർജന്റീനൻ താരങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ തവണ ബ്രസീലിനെ പരാജയപ്പെടുത്തി ആണ് മെസി തന്റെ ആദ്യ കോപ്പ അമേരിക്കൻ ട്രോഫി നേടിയത്. ഇത്തവണയും നിലവിലെ ചാമ്പ്യന്മാർ തന്നെ കപ്പുയർത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ജൂലൈ 15 ആണ് അർജന്റീനയും കൊളംബിയയും തമ്മിൽ ഏറ്റുമുട്ടുന്നത്.