"റൊണാൾഡോയ്ക്ക് ഞങ്ങൾ എട്ടിന്റെ പണിയാണ് കൊടുക്കാൻ പോകുന്നത്"; താക്കീത് നൽകി സ്‌കോട്ട്‌ലാന്‍ഡ്‌ താരം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിൽ ഗംഭീരമായി തുടങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ കരുത്തരായ സ്‌കോട്ട്‌ലാന്‍ഡിനെ നേരിടുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈയൊരു മത്സരം നടക്കുക. സ്കോട്ട്ലാന്റിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.

പോർച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. ക്രിസ്റ്റ്യാനോയെ കുറിച്ച് ചില കാര്യങ്ങൾ സ്കോട്ടിഷ് താരമായ ചെ ആഡംസ് പറഞ്ഞിട്ടുണ്ട്. ഒരുപാട് പേർ ഫുട്ബോളിനെ ഇഷ്ടപ്പെടാൻ കാരണം റൊണാൾഡോയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

ചെ ആഡംസ് പറയുന്നത് ഇങ്ങനെ:

“പല ആളുകളും ഫുട്ബോളിനെ ഇഷ്ടപ്പെടാൻ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്.nഅദ്ദേഹം ഒരു ഫന്റാസ്റ്റിക് ആയിട്ടുള്ള താരമാണ്. പക്ഷേ ഈ മത്സരത്തിൽ ഞങ്ങൾ അദ്ദേഹത്തെ തടയണം. അദ്ദേഹത്തിന്റെ ട്രാക്കിൽ നിന്നും മാറ്റണം. അദ്ദേഹത്തിന് എതിരെ മികച്ച രൂപത്തിൽ കളിച്ച് നിശബ്ദനാക്കണം. എന്നിട്ട് മത്സരത്തിൽ ഞങ്ങളുടെ മുദ്ര പതിപ്പിക്കണം ”ചെ ആഡംസ് പറഞ്ഞു.

നേഷൻസ് ലീഗിൽ കളിച്ച മൂന്നു മത്സരങ്ങളിലും പോർച്ചുഗൽ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ആ മൂന്നു മത്സരങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളുകൾ നേടുകയും ചെയ്തു. അവസാനം കളിച്ച മൂന്നു മത്സരങ്ങളും സ്കോട്ട്ലാൻഡ് പരാജയപ്പെടുകയായിരുന്നു. അത് കൊണ്ട് ഇന്നത്തെ മത്സരത്തിൽ പോർച്ചുഗലിന് വിജയിക്കാൻ സാധിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ