"അദ്ദേഹം കരയുന്നത് ഞങ്ങൾക്ക് സഹിക്കാൻ ആവില്ലായിരുന്നു"; ഗോൾഡൻ ഗ്ലൗവ് നേട്ടത്തിൽ എമി മാർട്ടിനെസ്സ്

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊളംബിയയെ 1-0 ത്തിനു തോല്പിച്ച് കപ്പ് നിലനിർത്തി വീണ്ടും ജേതാക്കളായി അര്ജന്റീന. ലൗറ്ററോ മാർട്ടിനെസിന്റെ മികവിലാണ് അര്ജന്റീന വിജയിച്ച കപ്പുയർത്തിയത്. രണ്ടാം പകുതി ആയപ്പോഴാണ് ലയണൽ മെസി പരിക്കിനെ തുടർന്ന് കളം വിട്ടത്. ആദ്യ പകുതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കാലിനു പരിക്കേറ്റത്. എന്നാൽ രണ്ടാം പകുതി ആയപ്പോൾ അദ്ദേഹം വേദന കൊണ്ട് കളിക്കളത്തിൽ പിടഞ്ഞു. തുടർന്ന് അദ്ദേഹത്തിന് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. തിരികെ പോകും വഴി അദ്ദേഹം കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്. കൊളംബിയൻ ഗോൾ പോസ്റ്റിന്റെ മുൻപിൽ പരമാവധി അപകടം സൃഷ്ടിച്ച്, കളി അനുകൂലമാകും വിധം പ്രകടനം നടത്തിയിട്ടാണ് താരം മടങ്ങിയത്.

ലയണൽ മെസിയെ പറ്റി ഗോൾ കീപ്പർ എമി മാർട്ടിനെസ്സ് പറഞ്ഞത് ഇങ്ങനെ:

“ലയണൽ മെസി കളം വിട്ടാലും അദ്ദേഹത്തിന്റെ 11 പോരാളികളും കളിക്കളത്തിൽ തന്നെ ഉണ്ടാകും. ഞങ്ങളുടെ ലീഡർ ആണ് അദ്ദേഹം. ഞങ്ങൾ ടീമിന് വേണ്ടി ആണ് ഇതെലാം ചെയ്യുന്നത്. മെസി കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. എന്നാൽ അവസാനം ഞങ്ങൾ അദ്ദേഹത്തെ സന്തോഷവാനാക്കി. എല്ലാം സ്വന്തമാക്കിയവനാണ് മെസി. ഇനി സ്വന്തമാക്കാനും ഒന്നും തന്നെ ഇല്ല. നിങ്ങൾ ഇനി അദ്ദേഹത്തെ വിമർശിക്കരുത്‌” മാർട്ടിനെസ്സ് പറഞ്ഞു.

ഈ ടൂർണമെന്റിൽ ഒരുപാട് പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും മെസിയെ അലട്ടിയിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ താരം മങ്ങിയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് ടീമിന് വേണ്ടി അദ്ദേഹം നേടിയത്. മെസിയുടെ കാലിനു ഗുരുതരമായ പരിക്കാണ് സംഭവിച്ചത്. ഇത്തവണത്തെ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം നേടിയത് മാർട്ടിനെസ്സാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ സേവുകളും, പെനാൽറ്റി ഷൂട്ട് ഔട്ടുകളിലെ മികച്ച പ്രകടനവും ആണ് അർജന്റീനയ്ക്ക് കപ്പ് നേടുന്നതിൽ പങ്ക് വഹിച്ചതിൽ പ്രധാന ഘടകം. കഴിഞ്ഞ ഖത്തർ ലോകകപ്പിലും എമി മാർട്ടിനെസ്സ് ആയിരുന്നു ഗോൾഡൻ ഗ്ലോവ് ജേതാവ്.

Latest Stories

വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം; വിമാനത്താവളത്തിന് ഭൂമി നല്‍കണമെങ്കില്‍ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പ്രതിഷേധക്കാര്‍

തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശം; നടി കസ്തൂരി റിമാൻഡിൽ

ശുഭ്മാന്‍ ഗില്ലിന് പരിക്ക്: പകരക്കാരനായി ആ രണ്ട് പേരില്‍ ഒരാള്‍

കങ്കുവ സിനിമയ്ക്ക് മാത്രം എന്താണ് ഇത്രയും നെഗറ്റീവ്? ശബ്ദം അലട്ടുന്നുവെന്നത് ശരിയാണ്, പക്ഷെ...; പോസ്റ്റുമായി ജ്യോതിക

ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; വിശദീകരണം നൽകി റോബർട്ടോ മാർട്ടിനെസ്

ലയണൽ മെസിയുടെ ജേയ്സിക്ക് പരാഗ്വെയിൽ വിലക്ക്; ജേഴ്‌സി വിലക്ക് മറികടക്കുമെന്ന് അർജൻ്റീന പരിശീലകൻ

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ചര്‍ച്ച നടത്തി; യുഡിഎഫും എല്‍ഡിഎഫും മതഭീകരവാദികളുമായി കൂട്ടുക്കെട്ടുണ്ടാക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വീടിന്റെ മുറ്റത്ത് 'പൊട്ടിത്തെറി'; നെതന്യാഹുവിന്റെ വസതിയ്ക്ക് മുന്നിലെ തീയും പുകയും 'ഗൗരവകരമെന്ന്' സുരക്ഷസേന

കൊച്ചിയിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ; സ്ഥിരീകരിച്ച് പൊലീസ്, പച്ചകുത്തിയത് നിർണായകമായി

'അവന്‍ ഇനി ഒരിക്കലും കളിക്കില്ലെന്ന് ഞാന്‍ കരുതി'; ഇന്ത്യന്‍ താരത്തിന്റെ അത്ഭുതകരമായ തിരിച്ചുവരവിനെക്കുറിച്ച് ശാസ്ത്രി