ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊളംബിയയെ 1-0 ത്തിനു തോല്പിച്ച് കപ്പ് നിലനിർത്തി വീണ്ടും ജേതാക്കളായി അര്ജന്റീന. ലൗറ്ററോ മാർട്ടിനെസിന്റെ മികവിലാണ് അര്ജന്റീന വിജയിച്ച കപ്പുയർത്തിയത്. രണ്ടാം പകുതി ആയപ്പോഴാണ് ലയണൽ മെസി പരിക്കിനെ തുടർന്ന് കളം വിട്ടത്. ആദ്യ പകുതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കാലിനു പരിക്കേറ്റത്. എന്നാൽ രണ്ടാം പകുതി ആയപ്പോൾ അദ്ദേഹം വേദന കൊണ്ട് കളിക്കളത്തിൽ പിടഞ്ഞു. തുടർന്ന് അദ്ദേഹത്തിന് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. തിരികെ പോകും വഴി അദ്ദേഹം കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്. കൊളംബിയൻ ഗോൾ പോസ്റ്റിന്റെ മുൻപിൽ പരമാവധി അപകടം സൃഷ്ടിച്ച്, കളി അനുകൂലമാകും വിധം പ്രകടനം നടത്തിയിട്ടാണ് താരം മടങ്ങിയത്.
ലയണൽ മെസിയെ പറ്റി ഗോൾ കീപ്പർ എമി മാർട്ടിനെസ്സ് പറഞ്ഞത് ഇങ്ങനെ:
“ലയണൽ മെസി കളം വിട്ടാലും അദ്ദേഹത്തിന്റെ 11 പോരാളികളും കളിക്കളത്തിൽ തന്നെ ഉണ്ടാകും. ഞങ്ങളുടെ ലീഡർ ആണ് അദ്ദേഹം. ഞങ്ങൾ ടീമിന് വേണ്ടി ആണ് ഇതെലാം ചെയ്യുന്നത്. മെസി കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. എന്നാൽ അവസാനം ഞങ്ങൾ അദ്ദേഹത്തെ സന്തോഷവാനാക്കി. എല്ലാം സ്വന്തമാക്കിയവനാണ് മെസി. ഇനി സ്വന്തമാക്കാനും ഒന്നും തന്നെ ഇല്ല. നിങ്ങൾ ഇനി അദ്ദേഹത്തെ വിമർശിക്കരുത്” മാർട്ടിനെസ്സ് പറഞ്ഞു.
Read more
ഈ ടൂർണമെന്റിൽ ഒരുപാട് പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും മെസിയെ അലട്ടിയിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ താരം മങ്ങിയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് ടീമിന് വേണ്ടി അദ്ദേഹം നേടിയത്. മെസിയുടെ കാലിനു ഗുരുതരമായ പരിക്കാണ് സംഭവിച്ചത്. ഇത്തവണത്തെ ഗോൾഡൻ ഗ്ലോവ് പുരസ്കാരം നേടിയത് മാർട്ടിനെസ്സാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ സേവുകളും, പെനാൽറ്റി ഷൂട്ട് ഔട്ടുകളിലെ മികച്ച പ്രകടനവും ആണ് അർജന്റീനയ്ക്ക് കപ്പ് നേടുന്നതിൽ പങ്ക് വഹിച്ചതിൽ പ്രധാന ഘടകം. കഴിഞ്ഞ ഖത്തർ ലോകകപ്പിലും എമി മാർട്ടിനെസ്സ് ആയിരുന്നു ഗോൾഡൻ ഗ്ലോവ് ജേതാവ്.