"ഗോളുകൾ നേടുക എന്ന ചിന്ത മാത്രമാണ് ഞങ്ങൾക്കുള്ളത്"; ലാമിന് യമാലിന്റെ വാക്കുകൾ ഇങ്ങനെ

ക്ലബ് ലെവലിൽ ലാമിന് യമാൽ ഗംഭീര പ്രകടനമാണ് ബാഴ്‌സയ്ക്ക് വേണ്ടി നടത്തുന്നത്. പരിശീലകനായ ചാവിയാണ് ലാമിന്റെ കഴിവ് തിരിച്ചറിഞ്ഞ് വേണ്ട വിധത്തിൽ ടീമിന് അനുയോജ്യമാകും വിധം അദ്ദേഹത്തെ പ്ലെയ്സ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ബാഴ്‌സയുടെ പരിശീലകൻ ഹാൻസി ഫ്ലിക്ക് ആണ്. അദ്ദേഹത്തിന്റെ പരിശീലനത്തിൽ ബാഴ്‌സ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇപ്പോൾ നടക്കുന്ന ലാലിഗയിൽ 5 മത്സരങ്ങളിൽ നിന്നായി 7 ഗോൾ പങ്കാളിത്തങ്ങൾ ലാമിന് വഹിക്കാൻ സാധിച്ചു.

ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജിറോണയെ കരുത്തരായ ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇരട്ട ഗൗകൾ നേടി ടീമിൽ മികച്ച പ്രകടനം നടത്തിയത് ലാമിന് യമാൽ തന്നെയാണ്. മത്സര ശേഷം ലാമിന് യമാൽ മാധ്യമങ്ങളോട് സംസാരിച്ചു.

ലാമിന് യമാൽ പറയുന്നത് ഇങ്ങനെ:

”ഇന്റർനാഷണൽ ബ്രേക്കിൽ നിന്നും തിരികെയെത്തി കളിക്കുക എന്നുള്ളത് എപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പക്ഷേ ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ മികച്ചതായിരുന്നു. ഞങ്ങൾ ഇപ്പോൾ തന്നെ അടുത്ത മത്സരത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങി. ഇവിടുത്തെ പ്രധാനപ്പെട്ട വ്യത്യാസം എന്തെന്നാൽ ഡയറക്ട് ആണ് എന്നുള്ളതാണ്. ഞങ്ങൾ റിക്കവർ ആയി കഴിഞ്ഞാൽ ഗോളുകൾ നേടുന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുക ” ലാമിന് യമാൽ പറഞ്ഞു.

ബാഴ്സിലോണയിലെ എക്കാലത്തെയും മികച്ച പരിശീലകനായിട്ടാണ് ഹാൻസി ഫ്ലിക്കിനെ ആരാധകർ കാണുന്നത്. അദ്ദേഹത്തിന്റെ കീഴിൽ മികച്ച പ്രകടനമാണ് ടീം നടത്തുന്നത്. ഇപ്പോൾ നടക്കുന്ന ലാലിഗയിൽ അഞ്ച് മത്സരങ്ങളാണ് അവർ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് തന്നെ 17 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ടീമിന് വേണ്ടി യമാൽ മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.