"എതിരാളികളെ ഞങ്ങൾ ബഹുമാനിക്കുന്നു, ബാഴ്‌സ മികച്ച ടീം തന്നെയാണ്"; റയൽ മാഡ്രിഡ് പരിശീലകൻ അഭിപ്രായപ്പെട്ടു

ഇപ്പോൾ നടക്കുന്ന ലാലിഗയിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീം ആണ് ബാഴ്‌സലോണ. ഈ വർഷം നടന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു താരത്തെ മാത്രമാണ് ടീം സ്വന്തമാക്കിയത്. സാമ്പത്തീക പ്രശ്നങ്ങൾ അലട്ടുന്നത് കൊണ്ടാണ് എന്നായിരുന്നു റിപ്പോട്ടുകൾ വന്നത്. പക്ഷെ ടീം ഇപ്പോൾ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. കളിക്കുന്ന എല്ലാ താരങ്ങളെയും മികച്ച ലെവലിലേക്ക് കൊണ്ട് വന്നിരിക്കുയാണ് പരിശീലകനായ ഹാൻസി ഫ്ലിക്ക്.

കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ആയ റയൽ മാഡ്രിഡ് നിലവിൽ ബേദപെട്ട പ്രകടനം മാത്രമാണ് കാഴ്ച വെക്കുന്നത്. സൂപ്പർ താരം കൈലിയൻ എംബപ്പേ അദ്ദേഹത്തിന്റെ 100 ശതമാനം മികവ് ഇത് വരെ പുറത്തെടുത്തിട്ടില്ല. അതിൽ ആരാധകർക്ക് നിരാശയുമുണ്ട്. ബാഴ്‌സയുടെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ അഞ്ചലോട്ടി.

കാർലോ അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

” ബാഴ്സലോണ ഞങ്ങളുടെ എതിരാളികളാണ്. മികച്ച പ്രകടനം നടത്തുന്ന എതിരാളികളെ ഞങ്ങൾ ബഹുമാനിക്കാറുണ്ട്. അത്ലറ്റിക്കോ മാഡ്രിഡും വിയ്യാറയലുമൊക്കെ ഈ ഗണത്തിൽ പെട്ടവരാണ്. ഞങ്ങൾക്ക് എല്ലാവരോടും ഒരുപോലെയുള്ള ബഹുമാനമാണ് ഉള്ളത്. ഇത്തവണ റയൽ മാഡ്രിഡിനെ പോലെ മികവ് തെളിയിക്കാൻ ബാഴ്‌സയ്ക്ക് സാധിക്കുന്നുണ്ട്” കാർലോ അഞ്ചലോട്ടി പറഞ്ഞു.

കിരീടം നിലനിർത്തുക എന്ന ലക്ഷ്യമാണ് റയൽ മാഡ്രിഡിന്റെ മുൻപിൽ ഉള്ളത്. പക്ഷെ നിലവിലെ സാഹചര്യത്തിൽ ഇത്തവണ ബാഴ്‌സലോണ കപ്പ് ജേതാക്കളാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.