കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് അത്ലറ്റിക്കോ മാഡ്രിഡ് അർജന്റൈൻ താരമായ ഹൂലിയൻ ആൽവരസിനെ സ്വന്തമാക്കിയത്. താരത്തിനെ സ്വന്തമാക്കാൻ റെക്കോഡ് തുകയാണ് അത്ലറ്റിക്കോ ചിലവഴിച്ചത്. അർജന്റീനയിൽ മിന്നും പ്രകടനം നടത്തിയ താരം ക്ലബ് ലെവലിൽ അധികം തിളങ്ങാൻ സാധിച്ചില്ല. എന്നാൽ ഇന്ന് നടന്ന മത്സരത്തിൽ സെൽറ്റാ വിഗോയെ ഒരു ഗോളിനാണ് അത്ലറ്റികോ തോല്പിച്ചത്. മത്സരത്തിലെ താരമായത് അൽവാരസായിരുന്നു.
അൽവാരസിനെ കൂടാതെ വേറെയും സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ടീമിന് സാധിച്ചിട്ടുണ്ട്. ഒരു മികച്ച ടീം തന്നെ അത്ലറ്റിക്കോ മാഡ്രിഡിന് ഉണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഹൂലിയൻ ആൽവരസും അത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. അദ്ദേഹം ടീമിന്റെ ഭാവിയെ പറ്റിയും കെല്പിനെ കുറിച്ചും സംസാരിച്ചു.
ഹൂലിയൻ അൽവാരസ് പറയുന്നത് ഇങ്ങനെ:
” ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെ എത്താനുള്ള ഒരു ടീം തീർച്ചയായും അത്ലറ്റിക്കോ മാഡ്രിഡിനുണ്ട്. ഞങ്ങൾ അത് വിശ്വസിക്കുന്നു. അതിന് സാധിക്കുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. കാരണം മികച്ച ഒരു സ്‌ക്വാഡ് തന്നെയാണ് ഞങ്ങൾക്കുള്ളത്. ലോകത്തെ ഏത് ടീമുമായും പോരാടാൻ ഞങ്ങൾക്ക് സാധിക്കും. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെ ഞങ്ങൾ എത്തിയേക്കാം ”ഹൂലിയൻ അൽവാരസ് പറഞ്ഞു.
ഗംഭീര പ്രകടനം നടത്താൻ ഇത് വരെ അത്ലറ്റികോയ്ക്ക് സാധിച്ചിട്ടില്ല. ഇന്നത്തെ മത്സരത്തിലെ വിജയം മാത്രമാണ് അവർക്ക് ആശ്വസിക്കാനാകുന്നത്. ലീഗിൽ ഏഴ് മത്സരങ്ങളിൽ 4 മത്സരങ്ങൾ മാത്രമാണ് അവർക്ക് വിജയിക്കാനായിട്ടുള്ളത്. ഇനിയുള്ള മത്സരങ്ങൾ ടീമിന് നിർണായകമാണ്.